തമിഴ്‌നാട്ടില്‍ ഗോവധം നിരോധിക്കാന്‍ ഉത്തരവ്

Wait 5 sec.

ചെന്നൈ | ഹിന്ദു മക്കള്‍ കക്ഷിയുടെ ഹര്‍ജിയില്‍ തമിഴ്‌നാട്ടില്‍ ഗോവധം നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടന്‍ നടപ്പാക്കണമെന്നും ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് വി ലക്ഷിനാരായണന്‍ എന്നിവരടങ്ങിയ അവധിക്കാല ബഞ്ച് ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ആവശ്യപ്പെട്ടു.ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളോയോ കശാപ്പു ചെയ്യുന്നില്ലെന്നു ഉറപ്പാക്കാണമെന്നും നിര്‍ദ്ദേശിച്ച കോടതി സര്‍ക്കാര്‍ നടപടിയെക്കുറിച്ചറിയാന്‍ കേസ് വെള്ളിയാഴ്ച വാദത്തിനെടുക്കാന്‍ രജിസ്ട്രിക്കും നിര്‍ദ്ദേശവും നല്‍കി.ഹിന്ദു മക്കള്‍ കക്ഷി യുവജന വിഭാഗം സെക്രട്ടറി കെ സൂര്യ പ്രശാന്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി. ബക്രീദിന് അധികൃതര്‍ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളില്‍ കശാപ്പു ചെയ്യാന്‍ അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.