വി ഡി സതീശന്റേത് കളിയാക്കുന്ന തരത്തിലുള്ള മൗനം, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം നടന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽ

Wait 5 sec.

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തിയ റെയ്ഡ് രാഷ്ട്രീയ പകപോക്കൽ എന്നത് വ്യക്‌തം. റെയ്ഡിനെതിരെ പല കോണിൽ നിന്നായി പ്രതികരണങ്ങൾ വന്നപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ കളിയാക്കുന്ന തരത്തിലുള്ള മൗനമാണ് മാധ്യമങ്ങൾക്കുമുന്നിൽ സ്വീകരിച്ചത്. ഇന്നും മുഖ്യമന്ത്രിയുടെ പ്രതികരണത്തിനുവേണ്ടിയുള്ള ശ്രമം മാധ്യമങ്ങൾ തുടരും. അതേസമയം റെയ്ഡിനെതിരെയുള്ള പ്രതിഷേധം ഇന്നും സംസ്ഥാനത്ത് തുടരും. ഇന്ന് എൽഡിഎഫിന്റെ സെക്രട്ടറിയേറ്റിലേക്കുള്ള പ്രതിഷേധ മാർച്ച് നടക്കും. വൈകിട്ട് 5 മണിക്കാണ് മാർച്ച്. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പന്തളം കൊളുത്തി പ്രകടനവും പ്രതിഷേധത്തിന്റെ ഭാഗമായി നടക്കും.ഇന്നലെ ദില്ലിയിൽ നിന്ന് കേരളത്തിലേക്കെത്തിയ വി ഡി സതീശന് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. വിമാനമാർ​ഗം നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് വലിയ പൊലീസ് സന്നാഹം മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചത്. കമാൻഡോ വാഹനം ഉൾപ്പെടെ മുഖ്യമന്ത്രിക്ക് അകമ്പടിയായി ഉണ്ടായിരുന്നു.also read:കർണാടക രാഷ്ട്രീയത്തിൽ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു? മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജി വച്ചേക്കുംഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയൊരുക്കിയതെന്നാണ് വാദം. നേരത്തെ പിണറായി വിജയന്റെ സുരക്ഷാവാഹനങ്ങളെക്കുറിച്ച് നുണ പ്രചരിപ്പിക്കുകയും വിമർശിക്കുകയും ചെയ്തവരാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും കോൺ​ഗ്രസും വലതുപക്ഷ മാധ്യമങ്ങളും. തനിക്ക് അകമ്പടി വാഹനങ്ങൾ വേണ്ടെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ തീരുമാനിക്കുന്നത് അവർ സ്വയമല്ലെന്ന് ചൂണ്ടിക്കാട്ടി ട്രോളുകളും അദ്ദേഹവും കൂട്ടരും ഏറ്റുവാങ്ങിയിരുന്നു.The post വി ഡി സതീശന്റേത് കളിയാക്കുന്ന തരത്തിലുള്ള മൗനം, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം നടന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽ appeared first on Kairali News | Kairali News Live.