‘മുനമ്പം വിഷയത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണ്, സർക്കാരിന് ഇടപെടാൻ കഴിയില്ല’; സി എൻ രാമചന്ദ്രൻ നായർ

Wait 5 sec.

മുനമ്പം വിഷയത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്ന് സി എൻ രാമചന്ദ്രൻ നായർ. മുനമ്പം ഭൂമി പോർട്ടലിൽ റജിസ്റ്റർ ചെയ്തത് സാങ്കേതികം മാത്രമാണന്ന് അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനം കോടതിയുടേതാണെന്നും സർക്കാരിന് ഇടപെടാൻ കഴിയില്ല. പത്തു മിനിറ്റിൽ പരിഹാരം എന്നത് കോടതിയിലെ കേസ് കഴിയണം. വഖഫ് പോർട്ടലിൽ റജിസ്റ്റർ ചെയ്താലും കോടതി വിധി അന്തിമമാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞ്‌ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന്‌ ക‍ഴിഞ്ഞ ദിവസം എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞിരുന്നു.ALSO READ: വേട്ടയാടലുകൾക്ക് ഇടതുപക്ഷത്തെ നിശബ്ദമാക്കാൻ സാധിക്കില്ല; പിണറായി വിജയന് പിന്തുണയുമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്കഅധികാരം ലഭിച്ചാൽ 10 മിനിറ്റിൽ പരിഹാരം കാണുമെന്നായിരുന്നു സതീശൻ അവകാശവാദമുന്നയിച്ചത്. അതിന്‌ അദ്ദേഹത്തിന്‌ കഴിയുന്നില്ലെങ്കിൽ, ജസ്‌റ്റിസ്‌ സി എൻ രാമചന്ദ്രൻനായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട്‌ പരിശോധിച്ച്‌ പ്രശ്‌നപരിഹാരത്തിന്‌ ശ്രമിക്കുകയാണ്‌ വേണ്ടതെന്ന്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.The post ‘മുനമ്പം വിഷയത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണ്, സർക്കാരിന് ഇടപെടാൻ കഴിയില്ല’; സി എൻ രാമചന്ദ്രൻ നായർ appeared first on Kairali News | Kairali News Live.