പ്രതിപക്ഷനേതാവ് പിണറായി വിജയനുനേരെ കഴിഞ്ഞ ദിവസം സംഭവിച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമാണ്. വിചാരണ കോടതി മുതൽ സുപ്രീംകോടതി വരെ തള്ളിയ കേസിന്റെ പേരിലാണ് ഇഡി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലടക്കം 12 ഇടങ്ങളിൽ മണിക്കൂറുകളോളം നീണ്ട റെയ്ഡ് നടത്തിയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ എട്ട് മണിക്കൂറോളമാണ് ഇഡി റെയ്ഡ് തുടർന്നത്.ഇതേസമയം, തങ്ങളുടെ ക്യാപ്റ്റനായി സിപിഐഎം നേതാക്കളും പ്രവർത്തകരും നിരത്തിലിറങ്ങി പ്രതിഷേധിച്ചതിനും കേരളം സാക്ഷ്യംവഹിച്ചതാണ്. മുഖ്യമന്ത്രി പദവിയിലിരിക്കുന്ന കോൺഗ്രസിന്റെ വി ഡി സതീശന്റെ ദില്ലി യാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് ഇഡി റെയ്ഡ് സംഭവിച്ചതെന്നും ശ്രദ്ധേയമാണ്. ഇഡി റെയ്ഡിനെക്കുറിച്ച് മാധ്യമങ്ങൾ സതീശനോട് ചോദിച്ചപ്പോൾ ഉത്തരം ചിരിയോടുകൂടിയ മൌനം ആയിരുന്നു. ഈ നടപടി അകാരണമായ നീക്കമാണെന്നതിന്റെ ഉത്തരമാണ് റെയ്ഡിനുശേഷം വെറും കൈയോടെ മടങ്ങിപ്പോയ ഇഡി ഉദ്യോഗസ്ഥർ. ഇഡിയുടെ റെയ്ഡിന് ഇനിയും പൂർണമായി ഉത്തരം ലഭിക്കാനുണ്ട്.also read:വി ഡി സതീശന്റേത് കളിയാക്കുന്ന തരത്തിലുള്ള മൗനം, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം നടന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽനാല് വർഷം മുൻപ് ദില്ലിയിലുണ്ടായ ഒരു സംഘർഷാവസ്ഥ അത്ര പെട്ടെന്നൊന്നും ആരും മറന്നുകാണില്ല. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിലെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനുപിന്നാലെയായിരുന്നു ദില്ലി സംഘർഷഭരിതമായത്. അന്നത്തെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം സാധാരണജനജീവിതത്തെ തകർക്കുന്ന വിധത്തിലുള്ളതായിരുന്നു. അന്ന് ഇഡിയുടെ നടപടിയെ കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ദില്ലിയെ കൂടാതെ ബംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് അന്ന് നടന്നത്.ബംഗളൂരുവിൽ ഇഡിഓഫീസിന് മുന്നിൽ കാർ കത്തിച്ചതും, യൂത്ത് കോൺഗ്രസുകാർ മണ്ണെണ്ണക്കുപ്പികളുമായി പൊതുനിരത്തിലിറങ്ങിയതും സംഘർഷാവസ്ഥ രൂക്ഷമാക്കിയിരുന്നു. ദില്ലിയിൽ ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം ആളിക്കത്തിച്ചപ്പോൾ സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. ഭുവനേശ്വറിൽ കോൺഗ്രസുകാരുടെ വലിയ പ്രതിഷേധ മാർച്ചും പിന്നീട് പൊലീസുമായി സംഘർഷവും ഉണ്ടായിരുന്നു.ഇതിനിടെയിലാണ് സോണിയാ ഗാന്ധി ഇഡി ആസ്ഥാനത്ത് ഹാജരായി രണ്ട് മണിക്കൂറോളം മൊഴി നൽകിയത്.എന്താണ് നാഷണൽ ഹെറാൾഡ് കേസ്കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ബിജെപി പ്രവർത്തകൻ സുബ്രഹ്മണ്യൻ സ്വാമി നൽകിയ സാമ്പത്തിക തട്ടിപ്പ് കേസാണ് നാഷണൽ ഹെറാൾഡ് കേസ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരികൾ ‘യങ് ഇന്ത്യ’ എന്ന കമ്പനി വഴി സ്വന്തമാക്കിയതിൽ കോടികളുടെ ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് കേസ്.ഈ സാമ്പത്തിക ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നാരോപിച്ച് ഇഡി അന്വേഷണം നടത്തുകയും നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഇഡി കോൺഗ്രസിന്റെ നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.The post ട്രെയിൻ തടഞ്ഞു,വാഹനങ്ങൾ കത്തിച്ച് യൂത്ത് കോൺഗ്രസുകാർ; സോണിയ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ സംഭവിച്ചത് appeared first on Kairali News | Kairali News Live.