‘ചില കാര്യങ്ങൾ നിങ്ങളുടെ കൈകളിലല്ല’; ടൈഗർ ഷ്രോഫിന്റെ തുടർച്ചയായ സിനിമാ പരാജയങ്ങളിൽ ജാക്കി ഷ്രോഫ്

Wait 5 sec.

ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് മലയാളികൾക്കും ഏറെ സുരിചിതനാണ്. ജാക്കി ഷ്രോഫിന്റെ മകൻ ടൈഗർ ഷ്രോഫും അച്ഛന്റെ പാത തുടർന്ന് ബോളിവുഡിൽ നിരവധി സിനിമകളുടെ ഭാ​ഗമായി. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ടൈ​ഗറിന്റെ സിനിമകൾക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ മകന്റെ സിനിമകൾ തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്നതിൽ പ്രതികരിച്ചിരിക്കുകയാണ് ജാക്കി ഷ്രോഫ്.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജാക്കി ഷ്രോഫിന്റെ പ്രതികരണം. സിനിമാ വ്യവസായത്തിന്റെ പ്രവചനാതീതമായ സ്വഭാവത്തെക്കുറിച്ചും ഒരു നടൻ എത്ര കഠിനാധ്വാനം ചെയ്താലും വിജയം ഒരിക്കലും ഉറപ്പാക്കാൻ കഴിയില്ലെന്നും ജാക്കി തുറന്നു പറഞ്ഞു. “ജീവിതത്തിൽ ഇതൊന്നും നമ്മുടെ കൈകളിലല്ല. എപ്പോ‍ഴും കഠിനാധ്വാനം ചെയ്യണം. ചിലപ്പോൾ നിങ്ങൾക്ക് അതിന്റെ ഫലങ്ങൾ ലഭിക്കും, മറ്റ് ചിലപ്പോൾ ലഭിക്കില്ല.”എല്ലാ കലാകാരന്മാരും അവരുടെ കരിയറിലെ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുന്നുണ്ടെന്നും ടൈഗർ ആ യാഥാർത്ഥ്യത്തെ നന്നായി മനസിലാക്കുന്നുണ്ടെന്നും ജാക്കി പറഞ്ഞു. “നമ്മൾ അഭിനേതാക്കളാണ്, എല്ലാത്തിലൂടെയും കടന്നുപോകണം. ടൈഗറിനും അതറിയാം. ആത്മാർത്ഥമായി പ്രവർത്തിക്കും, ബാക്കിയെല്ലാം പ്രേക്ഷകരുടെ ഇഷ്ടമാണെന്നാണ് അവൻ പറയാറ്. ആ സമീപനം അതിശയകരമാണ്. അവനൊരിക്കലും കുഴപ്പത്തിലാകില്ല”, ​ജാക്കി കൂട്ടിച്ചേർത്തു.ALSO READ: എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’ ഇന്നുമുതൽ ഒടിടിയിൽ, എവിടെ കാണാം?2014-ൽ കൃതി സനോണിനൊപ്പം ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് ടൈഗർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സബ്ബീർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രം വാണിജ്യപരമായി വിജയിക്കുകയും ടൈഗറിന് ആക്ഷൻ ഹീറോ പരിവേഷം നൽകുകയും ചെയ്തു. ആയോധനകലയിലെ അസാമാന്യ മെയ്വഴക്കവും നൃത്തവും ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇമേജുമെല്ലാം യുവ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ടൈ​ഗറിനെ സഹായിച്ചു.ഹൃതിക് റോഷനോടൊപ്പം വാർ എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നും അദ്ദേഹം നേടി. എന്നിരുന്നാലും, അടുത്തിടെ ഈ വിജയം പുനഃസൃഷ്ടിക്കാൻ താരത്തിനായില്ല. ഹീറോപന്തി 2, ഗണപത്, ബഡേ മിയാൻ ചോട്ടെ മിയാൻ, ബാഗി 4 തുടങ്ങിയ ചിത്രങ്ങൾ വാണിജ്യപരമായി പരാജയമായി. രാജ് മേത്ത സംവിധാനം ചെയ്യുന്ന ലാഗ് ജാ ഗലേ എന്ന ചിത്രത്തിലാണ് ടൈഗർ അടുത്തതായി അഭിനയിക്കുന്നത്.The post ‘ചില കാര്യങ്ങൾ നിങ്ങളുടെ കൈകളിലല്ല’; ടൈഗർ ഷ്രോഫിന്റെ തുടർച്ചയായ സിനിമാ പരാജയങ്ങളിൽ ജാക്കി ഷ്രോഫ് appeared first on Kairali News | Kairali News Live.