ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളിൽ യുഡിഎഫ് നേതാക്കളുടെ പേരുകള്‍; ആശങ്കയോടെ നേതാക്കള്‍

Wait 5 sec.

ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളിൽ യു ഡി എഫ് നേതാക്കളുടെ പേരുകള്‍ വന്നതിന് പിന്നാലെ ആശങ്കയോടെ നേതാക്കള്‍. ഇ ഡി റെയ്ഡില്‍ കരുതലോടെയാണ്യു ഡി എഫുള്ളത്. സി എം ആര്‍ എല്ലിൽ നിന്ന് നേതാക്കള്‍ പണം കൈപ്പറ്റിയിരുന്നു. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളിലാണ് നേതാക്കളുടെ പേരുകളുള്ളത്.ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് പണം വാങ്ങിയത്. പി വി, ഒ സി, ആര്‍ സി, കെ കെ, ഐ കെ എന്നാണ് രേഖയിലുള്ളത്. പി വി താനല്ലെന്ന് അന്നു തന്നെ പിണറായി വിജയൻ നിഷേധിച്ചിരുന്നു. തങ്ങള്‍ പണം വാങ്ങിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കളും സമ്മതിച്ചു.ALSO READ: ‘തിരുവനന്തപുരത്തുണ്ടായത് സ്വാഭാവിക പ്രതികരണം’; ഇ പി ജയരാജൻഔദ്യോഗിക പദവിയില്‍ ഇരുന്നപ്പോള്‍ സി എം ആര്‍ എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസർ കെ എസ് സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖയിലാണ് പേരുള്ളത്. ആദായ നികുതി വകുപ്പാണ് രേഖകള്‍ കണ്ടെടുത്തത്.The post ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളിൽ യുഡിഎഫ് നേതാക്കളുടെ പേരുകള്‍; ആശങ്കയോടെ നേതാക്കള്‍ appeared first on Kairali News | Kairali News Live.