മഴക്കാലത്ത് ഭക്ഷണം വേ​ഗം കേടാവാറുണ്ടോ ?ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

Wait 5 sec.

കടുത്ത മഴക്കൊപ്പം മഴക്കാലരോഗങ്ങളും പടികടന്നെത്തി. മഴക്കാലത്ത് ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ചും കുടിവെള്ളത്തിൽ. കാരണം ജലജന്യരോഗങ്ങൾ എളുപ്പത്തിൽ ശരീരത്തിലെത്തും.നല്ല രീതിയിലുള്ള മുൻ കരുതൽ എടുത്താൽ മാത്രമേ ഇതിനെ തടയാനാവൂ. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് മഴക്കാലം. പെട്ടെന്ന് തണുക്കുന്നതിനാലും ഈ‍ർപ്പം പടരുന്നതിനാലും ഭക്ഷണം സൂക്ഷിക്കാൻ ചില വിദ്യകൾ ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും ധാന്യപ്പൊടിയും മസാലകളുമൊക്കെ ശരിയായ രീതിയില്‍ സൂക്ഷിച്ചു ഉപയോഗിക്കാംഒന്നാമത്തെ കാര്യം പച്ചക്കറികളും പഴവര്‍ഗങ്ങളുമൊക്കെ മഴക്കാലത്ത് അളവിൽ കൂടുതൽ വാങ്ങരുത്. കഴുകിത്തുടച്ച പച്ചക്കറികള്‍ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് വായുകടക്കാത്ത ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. പൊളിത്തീൻ കവറിലാക്കിയും ഫ്രിഡ്ജിൽ സൂക്ഷിക്കാം. പഴവര്‍ഗങ്ങള്‍ നന്നായി കഴുകിത്തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാംALSO READ; വീട്ടിൽ കാസറോൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ…സൂക്ഷിച്ചുവെച്ച ധാന്യങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വെയില്‍ കൊള്ളിക്കാന്‍ ശ്രമിക്കുക. കാരണം അന്തരീക്ഷത്തിലെ ജലാംശം ധാന്യങ്ങളിലും മസാലപ്പൊടികളിലും കീടങ്ങളെ വളർത്തും. ധാന്യങ്ങൾ ഗ്ലാസ് ജാറുകളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഒരു ചെറിയ കഷണം കര്‍പ്പൂരം ഇട്ടുവെക്കുന്നത് നല്ലതാണ്വായുകടക്കാത്ത കുപ്പിയിലാക്കുന്നതിനുമുന്‍പ് പാനില്‍ ഇട്ട് ചെറുതായി ചൂടാക്കിയശേഷം പൊടികള്‍ സൂക്ഷിക്കുക. മസാലപ്പൊടി ഒരിക്കലും നനഞ്ഞ സ്പൂണ്‍ ഉപയോഗിച്ച് എടുക്കരുത്. ഇത് പൂപ്പല്‍ ഉണ്ടാകാന്‍ ഇടയാക്കും.ക്യാരറ്റ് തൈര്, പപ്പായ, ചീര, വെളുത്തുള്ളി, ഇഞ്ചി ഇവയൊക്കെ അടങ്ങുന്ന ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കുട്ടികളും മുതിർന്നവരും ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.മുറിച്ച തേങ്ങ ചീത്തയാവാതെ ഇരിക്കാന്‍ തേങ്ങയില്‍ അല്‍പം ഉപ്പോ വിനാഗിരിയോ പുരട്ടി വെക്കാവുന്നതാണ്. മുറിച്ച്‌ വെച്ച തേങ്ങ ചിരകിയതിനു ശേഷമുണ്ടെങ്കില്‍ അത് തണുത്ത വെള്ളത്തില്‍ ഇട്ട് വെയ്ക്കാം.തേങ്ങ ചിരട്ടയോടെ ഉപ്പു വെള്ളത്തില്‍ കമിഴ്ത്തി വെയ്ക്കുന്നത് തേങ്ങ കേടു കൂടാതെ ഇരിക്കുന്നതിന് സഹായിക്കുന്നു. തേങ്ങ പൊട്ടിച്ച്‌ കഴിഞ്ഞാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. അതുകൊണ്ട് ഈ ഭാഗം ഉപയോഗിച്ച്‌ കഴിഞ്ഞതിനു ശേഷം മാത്രം മറ്റേഭാഗം ഉപയോഗിക്കാന്‍ ശ്രമിക്കുക.ഇലക്കറികൾ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് പുതുമ ഉറപ്പാക്കുന്നതിന് നല്ലത്. എന്നാൽ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ സൂക്ഷിക്കേണ്ടി വരികയാണെങ്കിൽ ഒരു പേപ്പർ ഒരു പേപ്പർ ടവ്വലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് നല്ലത്. പേപ്പർ ടവൽ കിട്ടിയില്ലെങ്കിൽ, കട്ടിയുള്ള പത്രക്കടലാസിൽ പൊതിഞ്ഞു സൂക്ഷിക്കാം. അധികമുള്ള ഈർപ്പം ടവ്വൽ ആഗിരണം ചെയ്യുകയും അതു വഴി പുതുമ കുറച്ചു ദിവസത്തേക്ക് നിലനിൽക്കുകയും ചെയ്യുംThe post മഴക്കാലത്ത് ഭക്ഷണം വേ​ഗം കേടാവാറുണ്ടോ ? ഈ പൊടിക്കൈകൾ പരീക്ഷിക്കൂ appeared first on Kairali News | Kairali News Live.