പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിന് എത്തിയ ദില്ലി സ്വദേശിയായ യുവ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു. ദില്ലി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. ഇന്ന് പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിലായിരുന്നു അപകടം സംഭവിച്ചത്.നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തിൽ ഉൾപ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്.ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്.Also Read: കർണാടകയിൽ വമ്പൻ ട്വിസ്റ്റ്! മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു; ഡി.കെ. ശിവകുമാർ പകരക്കാരനാകുംഅപകടം സംഭവിച്ച ഉടനെ തന്നെ നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.to be updated…The post പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡൽ പെരുമ്പാവൂരിൽ മുങ്ങിമരിച്ചു appeared first on Kairali News | Kairali News Live.