‘സതീശന്റെ മറുപടികൾ ഡീകോഡ് ചെയ്യാൻ ആംഗ്യഭാഷാ വിദഗ്ദ്ധനെനിയമിക്കുന്നത് നല്ലതായിരിക്കും’: ആദർശ് എം സജി

Wait 5 sec.

മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മൗനം പാലിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനെതിരെ വിമ‌ർശനങ്ങളും ശക്തമാണ്. വി‍ ഡി സതീശന്റെ ഈ പ്രവണതയെ പരിഹസിച്ചുക്കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് എസ്എഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് ആദ‌ർശ് എം സജി.ശ്രീ വടശ്ശേരി സതീശൻ്റെ മറുപടികൾ ഡീകോഡ് ചെയ്യാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളും ഒരു ആംഗ്യഭാഷാ വിദഗ്ദ്ധനെയോ, മുഖഭാവ വിദഗ്ദ്ധനെയോ നിയമിക്കുന്നത് നല്ലതായിരിക്കുമെന്ന് ആദർശ് ഫേസ്ബുക്കിൽ പങ്കുവച്ചു.കഴിഞ്ഞ രണ്ട് ദിവസമായി ശ്രീ വടശ്ശേരിയെ ‍‍‍എഴോ എട്ടോ തവണയാണ് മാധ്യമപ്രവർത്തകർ അദ്ദേഹത്തിൻ്റെ ഒരു പ്രതികരണത്തിനായി കണ്ടത്. അവിടെയെല്ലാം മറുപടി, “മാധ്യമങ്ങളുടെ ചോദ്യത്തോട് ഇതുപോലെ പ്രതികരിക്കുന്ന ഒരു മുഖ്യമന്ത്രിയെ നിങ്ങൾ കണ്ടിട്ടുണ്ടോ?” എന്നും, പിന്നെ മാധ്യമങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കുറച്ച് പൂക്കി മുഖഭാവങ്ങളും മാത്രമായിരുന്നു.ALSO READ; കർണാടകയിൽ വമ്പൻ ട്വിസ്റ്റ്! മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു; ഡി.കെ. ശിവകുമാർ പകരക്കാരനാകുംചില മാധ്യമങ്ങൾ നിർമ്മിച്ചെടുത്ത “പൂക്കിമോൻ്റെ” പൂക്കിത്തരങ്ങൾ അനുഭവിക്കുക തന്നെ ചെയ്യുക, മാധ്യമ പ്രവർത്തകരേ! എന്നും ആദർശ് എം സജി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. റെയ്ഡിനെതിരെ പല കോണിൽ നിന്നായി പ്രതികരണങ്ങൾ വന്നപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ കളിയാക്കുന്ന തരത്തിലുള്ള മൗനമാണ് മാധ്യമങ്ങൾക്കുമുന്നിൽ സ്വീകരിച്ചത്. ഇന്നും മുഖ്യമന്ത്രിയുടെ പ്രതികരണത്തിനുവേണ്ടിയുള്ള ശ്രമം മാധ്യമങ്ങൾ തുടരുന്നു.The post ‘സതീശന്റെ മറുപടികൾ ഡീകോഡ് ചെയ്യാൻ ആംഗ്യഭാഷാ വിദഗ്ദ്ധനെ നിയമിക്കുന്നത് നല്ലതായിരിക്കും’: ആദർശ് എം സജി appeared first on Kairali News | Kairali News Live.