ഇന്ധനവില കൂടുമ്പോൾ ഇവിയിലേക്ക് മാറാൻ പ്ലാനുണ്ടോ; ഇതാ ചില സൂപ്പർ കാറുകൾ

Wait 5 sec.

യുഎസ് ഇറാൻ സംഘ‍ർഷങ്ങൾക്ക് പിന്നാലെ ഇന്ധനവില കുതിച്ചുയരുകയാണ്. മെയ് മാസത്തിൽ തന്നെ ഇത് നാലാം തവണയാണ് ഇന്ധനവില ഉയരുന്നത്. ദൈനംദിന യാത്രകൾക്കായി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവർക്ക് മേൽ ഇതൊരു ഇരുട്ടടിയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രാധാന്യം വ‍ർദ്ധിക്കുന്നത്. ഒരു പെട്രോൾ കാറിൽ യാത്ര ചെയ്യുമ്പോൾ ഒരു കിലോമീറ്ററിന് 5 മുതൽ 7 രൂപ വരെയാണ് ചെലവാകുന്നത്. എന്നാൽ ഇലക്ട്രിക് കാ‍‌ർ ചാ‍ർജ് ചെയ്യാൻ ഏകദേശം 1 മുതൽ 1.5 രൂപ വരെ മാത്രമേ ചെലവാകൂ. ഓഫീസ് യാത്രകൾക്ക് അനുയോജ്യമായ 15 ലക്ഷം രൂപയിൽ താഴെയുള്ള കാറുകൾ പരിചയപ്പെട്ടാലോ.എംജി വിൻഡസ‌ർ ഇവിഇന്ത്യൻ വാഹനവിപണിയിലെ ജനപ്രിയ വാഹനങ്ങളിൽ ഒന്നാണിത്. പ്രീമിയം ഫീച്ചറുകളും വിശാലമായ ക്യാബിനുമെല്ലാം ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. 14 മുതൽ 18 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ് ഷോറും വില. ബാറ്ററി-ആസ്-എ-സർവ്വീസ് ഓപ്ഷനിൽ ഇത് 9.99 ലക്ഷം രൂപയാണ്. ബാറ്ററി വാടകയ്ക്ക് ഉപയോ​ഗിക്കാവുന്ന സംവിധാനമാണ് ബാറ്ററി-ആസ്-എ-സർവ്വീസ്.ALSO READ; നിങ്ങ‍ളുടെ കാറും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, ഇത് വെറും തുടക്കം മാത്രം !മഹീന്ദ്ര xuv 3xo ഇവിമഹീന്ദ്രയുടെ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി നിരയിലെ ഏറ്റവും പുതിയ മോഡലാണ് മഹീന്ദ്ര XUV 3XO EV. നിലവിലുണ്ടായിരുന്ന XUV400 EV-ക്ക് പകരക്കാരനായി 2026-ൻ്റെ തുടക്കത്തിലാണ് ഈ വാഹനം വിപണിയിലെത്തിയത്. 13.89 ലക്ഷം മുതൽ 14.96 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയിലാണ് ഇത് പുറത്തിറക്കിയത്. അർബൻ ഡ്രൈവിങിനായി ഇലക്ട്രിക് മോട്ടോർ ട്യൂൺ ചെയ്തിട്ടുണ്ട്. കൂടാതെ മഹീന്ദ്ര XUV 3XO EV351 കിലോമീറ്റർ റേഞ്ച് നൽകും. 10.25 ഇഞ്ച് ഡ്യുവൽ-സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സജ്ജീകരണം, പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, 6 എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നീ നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. Bharat NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിങും ഈ കാർ നേടിയിട്ടുണ്ട്.ടാറ്റ നെക്സോൺ ഇവിഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്‌സോൺ ഇവി. ആകർഷകമായ ഡിസൈൻ, ആധുനിക ഫീച്ചറുകൾ, മികച്ച സുരക്ഷ എന്നിവയാണ് ഇതിനെ എതിരാളികളിൽ നിന്നും സവിശേഷമാക്കുന്നത്. 12.49 ലക്ഷം മുതൽ 17.29 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയിലാണ് ടാറ്റ നെക്‌സോൺ ഇവി ലഭ്യമാവുക. ദൈനംദിന യാത്രക്കാർക്കുള്ള മികച്ച തെരഞ്ഞെടുപ്പാവും ഈ കാർ.ടാറ്റയുടെ സിപ്‌ട്രോൺ മോട്ടോർ സാങ്കേതികവിദ്യയിൽ ആണ് ഇത് നിർമ്മിച്ചത്. 45 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 489 കിലോമീറ്റർ MIDC P1 + P2 അവകാശപ്പെടുന്ന റേഞ്ചും 30 kWh വേരിയന്‍റിൽ 275 കിലോമീറ്റർ MIDC P1 + P2 അവകാശപ്പെടുന്ന റേഞ്ചും വാഗ്‌ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് എസ്‌യുവി 60 kW ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്ക്കുന്നു. കൂടാതെ വായുസഞ്ചാരമുള്ള സീറ്റുകളും ശക്തമായ സുരക്ഷാ റേറ്റിങുകളും ഉൾക്കൊള്ളുന്നു.The post ഇന്ധനവില കൂടുമ്പോൾ ഇവിയിലേക്ക് മാറാൻ പ്ലാനുണ്ടോ; ഇതാ ചില സൂപ്പർ കാറുകൾ appeared first on Kairali News | Kairali News Live.