കേളി കുടുംബ സുരക്ഷാ ഫണ്ട് കൈമാറി

Wait 5 sec.

റിയാദ് : കേളി കലാസാംസ്‌കാരിക വേദി പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ കുടുംബ സുരക്ഷാ ഫണ്ട് കൊട്ടാരക്കര സ്വദേശി കോശി ലൂക്കോസിന്റെ കുടുംബത്തിന് കൈമാറി. കൊട്ടാരക്കരയിലെ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ബെന്നി ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കൊട്ടാരക്കര എംഎല്‍എയുമായ കെഎന്‍ ബാലഗോപാല്‍ ഫണ്ട് കോശി ലൂക്കോസിന്റെ ഭാര്യ ലീലാമ്മ കോശിക്ക് കൈമാറി.കഴിഞ്ഞ 30 വര്‍ഷമായി അല്‍ഖര്‍ജ് സനയ്യയില്‍ പ്ലമ്പിങ്-ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തി വരികയായിരുന്ന കോശി ലൂക്കോസ് അവധിക്കായി നാട്ടിലെത്തിയ സമയത്താണ് മരണമടഞ്ഞത്.പ്രവാസി മലയാളികള്‍ക്കായി കേളി കഴിഞ്ഞ വര്‍ഷം ആരംഭിച്ച കുടുംബ സുരക്ഷാ ഫണ്ട്, അപ്രതീക്ഷിത വിയോഗങ്ങള്‍ സംഭവിക്കുമ്പോള്‍ കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ്.കേളി അല്‍ഖര്‍ജ് ഏരിയ കമ്മിറ്റി അംഗം ജയന്‍, കോശി ലൂക്കോസിന്റെ മകന്‍ റെജി ലൂക്കോസ്, കേളി മുന്‍ അംഗങ്ങളായ ബേബിക്കുട്ടി, ഓമനക്കുട്ടന്‍, സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പികെ ജോണ്‍സന്‍, കൊട്ടാരക്കര മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ എസ്ആര്‍ രമേശ്, കേരള പ്രവാസി സംഘം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കേളി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബേബിക്കുട്ടി സ്വാഗതവും കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.