ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ പോലും പിടിച്ചുലച്ച അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സിദ്ധരാമയ്യയുടെ രാജി. പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് സിദ്ധരാമയ്യയുടെ രാജി നടന്നതെന്ന് ആണ് റിപ്പോർട്ടുകൾ.Also Read:കെ സി പക്ഷത്തെ ത‍ഴഞ്ഞ് വി ഡി സതീശൻ വിഭാഗം; ഭരണമാറ്റത്തിന് പിന്നാലെ എൻജിഒ അസോസിയേഷനിൽ തർക്കംഅതെസമയം സിദ്ധരാമയ്യ രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സിദ്ധരാമയ്യയുടെ വീടിന് പുറത്ത് ഉൾപ്പടെ അദ്ദേഹത്തിന്റെ അനുകൂലികൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ചില ഇടങ്ങളിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചതാyയും റിപ്പോർട്ടുകളുണ്ട്. നേതൃമാറ്റത്തെ ചുറ്റിപ്പറ്റിയുള്ള അസംതൃപ്തിയാണ് പ്രതിഷേധങ്ങൾക്ക് കാരണമായി മാറിയത്.to be updated…The post കർണാടകയിൽ വമ്പൻ ട്വിസ്റ്റ്! മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു; ഡി.കെ. ശിവകുമാർ പകരക്കാരനാകും appeared first on Kairali News | Kairali News Live.