റീൽസ് എടുക്കുമ്പോൾ ഇനി ടെൻഷൻ വേണ്ട; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

Wait 5 sec.

ഇൻസ്റ്റഗ്രാമിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണല്ലേ. തങ്ങളുടെ ജോലിക്ക് ഇടയിൽ സമയം കണ്ടെത്തിയും മുഴുവൻ സമയം കണ്ടന്റ് ക്രിയേറ്റേഴ്‌സായും പ്രവർത്തിക്കുന്നവർ ഏറെയാണ്. കാണുമ്പോൾ എളുപ്പമുള്ള ജോലിയാണ് തോന്നുമെങ്കിലും, ഒരു വീഡിയോ ചിത്രീകരിക്കുന്നതിന് പിന്നിലെ ബുദ്ധിമുട്ട് വളരെ വലുതാണ്.വീഡിയോ ചിത്രീകരിക്കുമ്പോൾ നിരന്തരം തെറ്റ് സംഭവിക്കുന്നതും ആവർത്തിച്ച് ചിത്രീകരിക്കേണ്ടി വരുന്നതും ഉപയോക്താക്കളെ മടുപ്പിക്കാറുണ്ട്. എന്നാൽ ഇതിനുപരിഹാരമായി ഒരു തകർപ്പൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാമിപ്പോൾ. റീൽസിന് വേണ്ടിയുള്ള ടെലിപ്രോംപ്റ്റർ ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന വീഡിയോയുടെ സ്ക്രിപ്റ്റ് സ്‌ക്രീനിൽ തെളിഞ്ഞ് വരും. ഇത് തെറ്റാതെ വളരെ എളുപ്പത്തിൽ വീഡിയോ ചിത്രീകരിക്കാൻ ക്രിയേറ്റേഴ്‌സിനെ സഹായിക്കും.ALSO READ: ഇൻസ്റ്റഗ്രാമും വാട്സാപ്പും ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇനി പണം നൽകണംപുതിയ ഫീച്ചർ എത്തുന്നതോടെ, പുറത്തു നിന്നുള്ള ടെലിപ്രോംപ്റ്റർ ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല. ഒരു റീൽ ചിത്രീകരിക്കാൻ ഉദ്ദേശിക്കുമ്പോൾ, നിങ്ങളുടെ സ്ക്രിപ്റ്റ് നേരിട്ട് ഇൻസ്റ്റഗ്രാമിൽ ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്യുക. സ്ക്രിപ്റ്റ് സ്‌ക്രീനിൽ തെളിഞ്ഞു വന്നാൽ അത് നോക്കി ക്രിയേറ്റേഴ്‌സിന് വായിക്കാവുന്നതാണ്.വിദ്യാഭ്യാസപരമായ വീഡിയോകൾ ചിത്രീകരിക്കുന്നവർ, ടെക് റിവ്യൂവേഴ്സ്, ഇൻഫ്ലുവൻസേർസ്, ന്യൂസ് ക്രിയേറ്റേഴ്‌സ്, മാർക്കറ്റിംഗ് പ്രൊഫഷണൽസ്, ചെറുകിട ബിസിനസ് ഉടമകൾ എന്നിവർക്കെല്ലാം ഈ ഫീച്ചർ ഗുണം ചെയ്യും.ഇൻസ്റ്റഗ്രാമിലെ ടെലിപ്രോംപ്റ്റർ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?ഇൻസ്റ്റാഗ്രാം തുറന്ന് “+” ടാപ്പ് ചെയ്യുകശേഷം “റീലുകൾ” തെരഞ്ഞെടുക്കുകക്യാമറ സ്ക്രീനിൽ താഴെ ഇടതുവശത്തേക്ക് നോക്കിയാൽ ഓഡിയോ, ഇഫക്റ്റുകൾ, ഗ്രീൻ സ്ക്രീൻ തുടങ്ങിയ ഓപ്ഷനുകൾ കാണാം“ടെലിപ്രോംപ്റ്റർ” കാണുന്നത് വരെ സ്ക്രോൾ ചെയ്ത് അതിൽ ടാപ്പ് ചെയ്യുകവായിക്കാൻ ഉദ്ദേശിക്കുന്ന സ്ക്രിപ്റ്റ് അവിടെ പകർത്തുകപിന്നീട് ,റെക്കോർഡിംഗ് ആരംഭിച്ച് സ്ക്രീനിൽ നോക്കി വായിക്കാം.The post റീൽസ് എടുക്കുമ്പോൾ ഇനി ടെൻഷൻ വേണ്ട; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം appeared first on Kairali News | Kairali News Live.