ട്രെൻഡായി കോക്രോച്ച്; എതിർ ശബ്ദത്തെ ഭയക്കുന്ന ബിജെപിക്ക് മറുപടിയുമായി സിജെപി

Wait 5 sec.

സംഘപരിവാറിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ വിമർശനമുന്നയിച്ച് നവമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച്‌ ജനതാ പാർട്ടിക്ക് പിന്തുണയേറുന്നു. രാജ്യത്തെ യുവാക്കളുടെ എതിർശബ്ദത്തെ ബി ജെ പി എത്രമാത്രം ഭയക്കുന്നുവന്ന് സി ജെ പി യുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിലൂടെ വ്യക്തമായി എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.തൊഴിലില്ലായ്മ, അസമത്വം, ചൂഷണം എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തെ സ്വേച്ഛാധിപത്യ നടപടികളിലൂടെ നിശബ്ദമാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കും സി ജെ പി ക്ക് പിന്തുണയുമായി രംഗത്ത് എത്തി. അതേസമയം സി ജെ പി യെ പിന്തുണയ്ക്കുന്നവർ പാക്കിസ്ഥാനിൽ നിന്നുള്ളവർ ആണെന്ന ആരോപണവുമായി കിരൺ റിജ്ജു രംഗത്ത് എത്തി.Also read: നീറ്റ് ചോദ്യ പേപ്പർ ചോർച്ച: എൻടിഎ പിരിച്ചുവിടണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് സിപിഐഎംഎന്നാൽ മന്ത്രിയുടെ ആരോപണത്തെ തെളിവ് സഹിതം സി ജെ പി യുടെ സ്ഥാപകൻ അഭിജിത്ത് ദീപ്കക്കെ നിഷേധിച്ചു. എതിർ ശബ്ദങ്ങളെയെല്ലാം ഇല്ലാതാക്കുന്ന തരത്തിലുള്ള നിലപാടുകളാണ് ഏറെ നാളായി കേന്ദ്ര ​ഗവണമെൻ്റ് ചെയ്യുന്നത്. ആവിഷ്കാര സ്വാതന്ത്രത്തിന് ഉൾപ്പെടെ വിലങ്ങിടുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കാറുള്ളത്.The post ട്രെൻഡായി കോക്രോച്ച്; എതിർ ശബ്ദത്തെ ഭയക്കുന്ന ബിജെപിക്ക് മറുപടിയുമായി സിജെപി appeared first on Kairali News | Kairali News Live.