വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്; ഒരാള്‍ക്ക് ഗുരുതര പരുക്ക്, അക്രമിയെ കൊലപ്പെടുത്തി

Wait 5 sec.

വാഷിങ്ടണ്‍ | അമേരിക്കയെ ആശങ്കയിലാക്കി വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയായിരുന്നു വെടിവെപ്പ്. ഇവിടുത്തെ ഒരു സുരക്ഷാ ചെക്‌പോസ്റ്റിന് അടുത്തെത്തിയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.30 തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമിയെ കൊലപ്പെടുത്തിയതായി യു എസ് സീക്രട്ട് സര്‍വീസ് അറിയിച്ചു. 21കാരനായ നസിറെ ബെസ്റ്റ് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. വൈറ്റ് ഹൗസ് കോംപ്ലക്‌സിന് സമീപമെത്തിയ തോക്കുധാരി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സീക്രട്ട് സര്‍വീസ് ഓഫീസര്‍മാര്‍ തിരിച്ച് വെടിവെച്ചതില്‍ പരുക്കേറ്റ അക്രമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. വെടിവെപ്പിനിടെ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ആക്രമണ സമയത്ത് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നെങ്കിലും അപായമൊന്നും സംഭവിച്ചില്ല. അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി വിവരമറിയിക്കുകയായിരുന്നു.