പശ്ചിമ ബംഗാളിൽ റീപോളിങ് നടന്ന ഫാൽത മണ്ഡലത്തിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. ഏപ്രിൽ 29 ന് നടന്ന വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു മണ്ഡലത്തിലെ 285 ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ് നടത്തിയത്.തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ ജഹാംഗീർ ഖാൻ പരസ്യ പ്രചാരണം അവാസനിക്കാരിനിക്കെ മത്സരത്തിൽ നിന്ന് പിന്മാറിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. സ്ഥാനാർഥിത്വം ഔദ്യോഗികമായി പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതിന് ശേഷമാണ് പിന്മാറ്റം പ്രഖ്യാപിച്ചതെന്നതിനാൽ ജഹാംഗീറിൻ്റെ പേര് ഇ വി എമ്മിൽ നിലനിൽക്കും എന്നതും കൗതുകമാണ്.Also read: അമേരിക്കൻ വിധേയത്വം ഇനിയും…? മാർക്കോ റൂബിയോ ഇന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുംമത്സരത്തിൽ നിന്നും പിന്മാറിയ സ്ഥാനാർഥിക്ക് വോട്ടുകൾ എത്രമാത്രം കിട്ടുമെന്നത് ആണ് ഏറെ കൗതുകം. ബി ജെ പിയുടെ ദേബാംഗ്ഷു പാണ്ഡ, സി പി ഐ എമ്മിന്റെ ശംഭു നാഥ് കുർമി, കോൺഗ്രസിന്റെ അബ്ദുർ റസാഖ് മൊല്ല എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. വ്യാപക ക്രമക്കേടുകൾ പശ്ചിമ ബംഗാളിൽ ഉടനീളം നടന്നുവെന്ന് ആരോപണമുണ്ടായിരുന്നു.The post ഇനിയെന്താകും? റീപോളിങ് നടന്ന പശ്ചിമ ബംഗാളിലെ ഫാൽത മണ്ഡലത്തിൽ വോട്ടെണ്ണൽ ഇന്ന് appeared first on Kairali News | Kairali News Live.