ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ​ദാരുണാന്ത്യം

Wait 5 sec.

പത്തനംതിട്ടയിൽ ടോറസ് ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം. പറക്കോട്, പീടികയിൽ , മറിയം ബീവി ( 60 ) ആണ് മരിച്ചത്. കെ പി റോഡിൽ പറക്കോട് സ്കൂൾ ജംഗ്ഷൻ സമീപത്തുള്ള റോഡ് അരികിലെ വീടിന്റെ മുകളിലേക്കാണ് ടോറസ് ലോറി മറിഞ്ഞത്.Also read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽറോക്ക് ചിപ്സ് കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റ്‌ തകർക്കുകയും പിന്നീട് വീടിന് മുകളിലേക്ക് മറിയുകയുമായിരുന്നു. അപകടത്തെത്തുടർന്ന് വീടിന്റെ ഭിത്തി തകർന്നു വീഴുകയും വീട്ടിൽ ഉറങ്ങിക്കിടന്ന പറക്കോട്,പീടികയിൽ ,മറിയം ബീവി മരണപ്പെടുകയുായിരുന്നു. രാത്രി 3 മണിയോടെ ആണ് അപകടം നടന്നത്.UPDATING…The post ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ​ദാരുണാന്ത്യം appeared first on Kairali News | Kairali News Live.