കേരള സർവകലാശാലയിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി വിസി മോഹനൻ കുന്നുമ്മൽ. സിൻഡിക്കേറ്റ് യോഗം വിളിക്കാതെ ഇന്നത്തേക്ക് രണ്ടുമാസം പൂർത്തിയാകുന്നു. 60 ദിവസത്തിൽ ഒരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണം എന്നാണ് സർവകലാശാല സ്റ്റാറ്റ്യൂട്ട്. രണ്ട് തവണ സിൻഡിക്കേറ്റ് യോഗം വിളിച്ചെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെ വി സി മാറ്റിവെക്കുകയായിരുന്നു.സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്നുവെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. അഡ്മിഷൻ, ഗവേഷക വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ, അധ്യാപകരുടെ പ്രമോഷൻ അടക്കമുള്ള കാര്യങ്ങൾ അവതാളത്തിലായിരിക്കുകയാണ്. ഉടനടി സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണം എന്ന് ആവശ്യപ്പെട്ട് വി സിക്ക് ഇടത് അംഗങ്ങൾ കത്ത് നൽകി. വി സിയുടെ നടപടികൾക്കെതിരെ നിരവധി പ്രതിഷേധങ്ങക്ഷൾക്കാണ് സർവകലാശാല സാക്ഷ്യം വഹിച്ചത്.Also read: ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യംയുണിവേഴ്സിറ്റി യൂണിയനെ ഉൾപ്പെടെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയ വി സി മോഹനൻ കുന്നുമ്മലിനെതിരെ എസ് എഫ് ഐ വ്യാപക പ്രതിഷേധം ഉയർത്തിക്കൊണ്ടു വന്നിരുന്നു. വിദ്യാർഥികളുടെ ആവശ്യങ്ങളേയും അവകാശങ്ങളേയും മുഖവിലയ്ക്കെടുക്കാതെയുള്ള നടപടികളാണ് വി സി കൈക്കൊള്ളുന്നതെന്നുമുള്ള ആരോപണം രൂക്ഷമാണ്.The post സർവകലാശാലയിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി വിസി മോഹനൻ കുന്നുമ്മൽ appeared first on Kairali News | Kairali News Live.