കട്ടപ്പനയിൽ കാറിന് തീപിടിച്ചു; അപടകം നിർത്തിയിട്ട കാർ പിന്നോട്ടെടുത്തപ്പോൾ

Wait 5 sec.

ഇടുക്കി കട്ടപ്പനയിൽ കാറിന് തീപിടിച്ച് അപകടം. നിർത്തിയിട്ട കാർ പിന്നോട്ടെടുത്തപ്പോൾ തീ പടരുകയായിരുന്നു. കട്ടപ്പന ബാല ഹോസ്പിറ്റലിന് മുൻപിലായിരുന്നു സംഭവം.തീ പടർന്നത് കണ്ടയുടൻ യാത്രക്കാരൻ ഉടൻ പുറത്തിറങ്ങി. പിന്നാലെ ആശുപത്രി ജീവനക്കാരും യാത്രക്കാരനും ചേർന്നാണ് തീയണച്ചത്.ALSO READ: പൊലീസുകാരനായി എത്തി മോഷണം; ഉദുമയിൽ ജ്വല്ലറിയില്‍ നിന്ന് കവർന്നത് 2.6 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾക‍ഴിഞ്ഞ ദിവസം മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം സംഭവിച്ചിരുന്നു. മലപ്പുറം  കൂമ്പാറ – കക്കാടം പൊയിൽ റോഡിൽ  കരുളായി സ്വദേശികൾ സഞ്ചരിച്ച കാറിലാണ് തീപടർന്നത്. അപകടത്തിൽ കാർ കത്തിനശിച്ചു.പീടികപ്പാറക്കും കള്ളിപ്പാറക്കും ഇടയിൽ കൂമ്പാറ – കക്കാടം പൊയിൽ റോഡിൽ വച്ചായിരുന്നു സംഭവം. ആറംഗ കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ തലനാരിഴയ്ക്കി രക്ഷപ്പെട്ടു. നിലമ്പൂരിൽ നിന്നും കക്കാടംപൊയിലിലേക്ക് പോകുകയായിരുന്നു ഇവർ.ALSO READ: ഗുരുവായൂരിൽ 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽകാറിൽ നിന്ന് പുക ഉയരുന്നത് കണ്ട പുറകിലെ വാഹനത്തിലുളളവരാണ് വിവരം അറിയിച്ചത്. ഉടൻ തന്നെ യാത്രക്കാർ കാറിൽ നിന്നിറങ്ങിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.The post കട്ടപ്പനയിൽ കാറിന് തീപിടിച്ചു; അപടകം നിർത്തിയിട്ട കാർ പിന്നോട്ടെടുത്തപ്പോൾ appeared first on Kairali News | Kairali News Live.