സൂപ്പർ ശുഭ്മൻ! രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഐപിഎൽ ഫൈനലിൽ

Wait 5 sec.

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയെങ്കിലും ഗുജറാത്ത് 18.4 ഓവറുകളിൽ ലക്‌ഷ്യം മറികടന്നു.നായകൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി ആണ് ഗുജറാത്തിനു കരുത്തായത്. 53 പന്തിൽ 104 റൺസ് എടുത്ത താരം 15 ഫോറുകളും 3 സിക്‌സറും അടിച്ചു. സായി സുദർശൻ 32 പന്തിൽ 58 റൺസ് നേടി ഗില്ലിനു മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 167 റൻസുകളാണ് ഇരുവരും നേടിയത്. ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.Also Read:വൈഭവ് സൂര്യവംശി തകർത്തടിച്ചു! ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു 215 റൺസ് വിജയലക്ഷ്യംനേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ  47 പന്തിൽ 96 റൺസ് നേടിയ ഓപ്പണർ വൈഭവ് സൂര്യവംശിയുടെയും പുറത്താകാതെ 35 പന്തിൽ 45 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെയും മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി.The post സൂപ്പർ ശുഭ്മൻ! രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഐപിഎൽ ഫൈനലിൽ appeared first on Kairali News | Kairali News Live.