മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 89 വയസായിരുന്നു.ഈ മാസം 12നാണ് ശ്വാസതടസം അടക്കമുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്നു ടി. യു. കുരുവിള. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി സേവനം അനുഷ്ഠിച്ചു.ALSO READ: യുഡിഎഫ് സർക്കാരിന്റേത് കേന്ദ്രത്തെ നോവിക്കാത്ത നയപ്രഖ്യാപനം; ഇ.ഡി. ഒരു രാഷ്ട്രീയ സീൻ ഉണ്ടാക്കി, ഈ രാഷ്ട്രീയമവർ പലയിടത്തും കളിച്ചതാണ്: ബിനോയ് വിശ്വം2006, 2011 എന്നീ വർഷങ്ങളിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തുടർച്ചയായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാൻ കൂടിയാണ് ടി.യു. കുരുവിള.The post മുന്മന്ത്രിയും കേരള കോണ്ഗ്രസ് നേതാവുമായ ടി. യു. കുരുവിള അന്തരിച്ചു appeared first on Kairali News | Kairali News Live.