ഗുരുവായൂരിൽ 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Wait 5 sec.

ഗുരുവായൂരിൽ 10 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സെക്രട്ടറിയും 36കാരനുമായ പ്രകാശനെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. 10 വയസുള്ള കുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.കുട്ടിയുടെ മാതാപിതാക്കളാണ് സംഭവത്തിൽ പൊലീസിന് പരാതി നൽകിയത്. തുടർന്ന് കേസ് അന്വേഷിച്ച ഗുരുവായൂർ ടെമ്പിൾ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ പ്രകാശനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായാണ് വിവരം.ALSO READ: ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൽ രാജിന് രണ്ട് ഇരട്ട ജീവപര്യന്തംഅതേസമയം ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ പ്രതി ക്രിസ്റ്റിൽ രാജിന് രണ്ട് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. ഇയാൾ എട്ടു വയസുള്ള കുട്ടിയെയാണ് അതിക്രൂരമായി പീഡിപ്പിച്ചത്. മറ്റു വകുപ്പുകളിലായി 35 വർഷം കഠിന തടവും പി‍ഴയും പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി പ്രതിക്കെതിരെ വിധിച്ചു.The post ഗുരുവായൂരിൽ 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.