തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാല്‍ ഉണ്ണി, വിജയ്, സിദ്ധാര്‍ഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നീ ആറ് സി പി എം പ്രവര്‍ത്തകരെയാണ് അന്വേഷണ സംഘം പിടികൂടിയത്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്.