വഡോദരയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു; സഹകരിക്കാതെ ഗുജറാത്ത് പൊലീസ്

Wait 5 sec.

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ ഉള്ള ശ്രമം മൂന്നാം ദിവസവും തുടർന്ന് മുക്കം പൊലീസ്. മുക്കത്ത് എംഡിഎംഎയുമായി പിടിയിലായ കേസിൽ തെളിവെടുപ്പിനായി ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി മുക്കം പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയ്ക്കായാണ് തെരച്ചിൽ തുടരുന്നത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആണ് ഓടുന്ന ട്രെയിനിൽ നിന്ന് പ്രതി ചാടി രക്ഷപ്പെട്ടത്.എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വഡോദര സ്റ്റേഷന് സമീപം വെച്ച് ട്രെയിനിൽ നിന്ന് ചാടിയാണ് ഹനീഫ രക്ഷപ്പെട്ടത്. മുക്കം ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്.ALSO READ: മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകുംവഡോദര റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതിരുന്നത് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായി. പ്രതിയെ പിടികൂടാൻ ഗുജറാത്ത് പോലീസിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും, അവർ ഈ കേസിൽ കൂടുതൽ താൽപ്പര്യം കാണിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.The post വഡോദരയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു; സഹകരിക്കാതെ ഗുജറാത്ത് പൊലീസ് appeared first on Kairali News | Kairali News Live.