കേരള സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയുടെ ആഹ്ലാദപ്രകടനത്തിനിടെ കെഎസ്‍യു അതിക്രമം, പ്രതിഷേധിച്ച് ഇന്ന് എസ് എഫ് ഐ സെക്രട്ടറിയേറ്റ് മാർച്ച്

Wait 5 sec.

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ കെഎസ്‍യു നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് എസ് എഫ് ഐ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ എസ്.എഫ്.ഐ. പ്രവർത്തകർ സർവകലാശാലയ്ക്കു പുറത്ത് ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ് പാളയത്തു വെച്ചാണ് കെഎസ്‍യു ആക്രമണം ഉണ്ടായത്. കേരള സർവകലാശാലാ ആസ്ഥാനത്തുനിന്നു തുടങ്ങിയ കല്ലേറ് പാളയം രക്തസാക്ഷിമണ്ഡപം വരെ നീണ്ടു.തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സമാധാനപൂർവം ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ആയിരുന്നു കെ എസ് യു അക്രമികൾ കല്ലേറ് നടത്തിയത്. എസ്എഫ്‌ഐ പ്രവർത്തകരെയും നേതാക്കളെയും കൂടാതെ കെ എസ് യു അക്രമികൾ കൈരളി ന്യൂസിന്റെ റിപ്പോർട്ടറെയും ആക്രമിച്ചു. കൈരളി ന്യൂസിന്റെ റിപ്പോർട്ടർ കമലേഷ് തെക്കേക്കാടിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്.ALSO READ: കെഎസ്‍യു അതിക്രമം; എസ്എഫ്ഐയുടെ പ്രകടനത്തിനിടെ ആക്രമണം അഴിച്ചു വിട്ട് കെഎസ്‍യുഎസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പി ശിവപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗം ആഷിക് പ്രദീപ്, മനേഷ്, ജില്ലാ കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന സെക്രട്ടറി സന്ദീപ് ഡി എസ് തുടങ്ങിയവർക്ക് കെ എസ് യു ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുThe post കേരള സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയുടെ ആഹ്ലാദപ്രകടനത്തിനിടെ കെഎസ്‍യു അതിക്രമം, പ്രതിഷേധിച്ച് ഇന്ന് എസ് എഫ് ഐ സെക്രട്ടറിയേറ്റ് മാർച്ച് appeared first on Kairali News | Kairali News Live.