2026-ലെ കേരള പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് ഫല പ്രഖ്യാപനം നടത്തുക. രണ്ടാം വർഷ ഹയർ സെക്കൻഡറി ഫലത്തിനൊപ്പം വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും ഇന്നറിയാൻ സാധിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിക്കുക. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിലാണ് ഫലം പ്രഖ്യാപനം നടത്തുക.പ്ലസ് ടു ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കാംnammudekeralam.kerala.gov.inwww.results.hse.kerala.gov.inwww.prd.kerala.gov.inresults.kerala.gov.inresults.digilocker.gov.inwww.results.kite.kerala.gov.inexamresults.kerala.gov.in.മൊബൈൽ ആപ്പുകൾSAPHALAM 2026iExaMS-KeralaALSO READ: കേരള സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയുടെ ആഹ്ലാദപ്രകടനത്തിനിടെ കെഎസ്‍യു അതിക്രമം, പ്രതിഷേധിച്ച് ഇന്ന് എസ് എഫ് ഐ സെക്രട്ടറിയേറ്റ് മാർച്ച്ഇതുകൂടാതെ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പ്ലസ് ടു (HSE, VHSE, THSE) പരീക്ഷാഫലങ്ങൾ ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും തത്സമയം ലഭ്യമാകും.മാർച്ച് 6 മുതൽ മാർച്ച് 28 വരെയാണ് ഈ വർഷത്തെ പ്ലസ് ടു പരീക്ഷകൾ നടന്നത്. ഈ വർഷം നാലര ലക്ഷത്തിലധികം വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.The post പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത് ഇത്ര മാത്രം appeared first on Kairali News | Kairali News Live.