തലസ്ഥാനത്ത് അരങ്ങേറിയത് കെ.എസ്.യു ഗുണ്ടാവിളയാട്ടം; കൈരളിന്യൂസ് ചീഫ് റിപ്പോർട്ടറെ ആക്രമിക്കാനൊരുങ്ങി കെ.എസ്.യു പ്രവർത്തകർ

Wait 5 sec.

തിരുവനന്തപുരത്ത് ഇന്നലെ നടന്നത് സംഘർഷഭരിതമായ നിമിഷങ്ങൾ ആയിരുന്നു. കേരള സർവകലാശാലാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ ആഹ്ലാദ പ്രകടനത്തിനിടെ കെ.എസ്.യു പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഘർഷം റിപ്പോർട്ട് ചെയ്യുകയായിരുന്ന കൈരളി ന്യൂസ് ചീഫ് റിപ്പോർട്ടർ കമലേഷിനെ കെ.എസ്.യു പ്രവർത്തകർ അക്രമിക്കാൻ ശ്രമിക്കുകയും മാധ്യമപ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.കേരള സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേടിയ ഉജ്ജ്വല വിജയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിന് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. നേരത്തെ പ്രകടനം കഴിഞ്ഞ് മടങ്ങിയ കെ.എസ്.യു പ്രവർത്തകർ പാളയത്ത് തമ്പടിക്കുകയും പിന്നീട് വന്ന എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയുമായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലും വലിയ രീതിയിലുള്ള കല്ലേറ് ഉണ്ടായി.ALSO READ: കേരള സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയുടെ ആഹ്ലാദപ്രകടനത്തിനിടെ കെഎസ്‍യു അതിക്രമം, പ്രതിഷേധിച്ച് ഇന്ന് എസ് എഫ് ഐ സെക്രട്ടറിയേറ്റ് മാർച്ച്സംഭവസ്ഥലത്ത് നിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുകയായിരുന്ന കൈരളി ന്യൂസ് റിപ്പോർട്ടർ കമലേഷിനെ ലക്ഷ്യം വെച്ചും കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തി. കമലേഷിന് നേരെ പിന്നിൽ നിന്ന് കല്ലെറിയുകയും അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാൻ മുതിരുകയും ചെയ്തു. സംഘർഷം അരങ്ങേറുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കിനിന്നുവെന്ന് ആക്ഷേപമുണ്ട്. കെ.എസ്.യു പ്രവർത്തകർ അക്രമം തുടരുമ്പോഴും അവർക്കെതിരെ നടപടിയെടുക്കാതെ, സമാധാനപരമായി ഇരുന്ന എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചതായിട്ടാണ് റിപ്പോർട്ട്. കെ.എസ്.യു പ്രവർത്തകരെ മാറ്റുന്നതിന് പകരം റിപ്പോർട്ടറെ തള്ളിമാറ്റുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.The post തലസ്ഥാനത്ത് അരങ്ങേറിയത് കെ.എസ്.യു ഗുണ്ടാവിളയാട്ടം; കൈരളിന്യൂസ് ചീഫ് റിപ്പോർട്ടറെ ആക്രമിക്കാനൊരുങ്ങി കെ.എസ്.യു പ്രവർത്തകർ appeared first on Kairali News | Kairali News Live.