എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമായി നാമനിർദ്ദേശം ചെയ്ത കോൺഗ്രസ് നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഇടുക്കി എൻജിനീയറിങ് കോളേജിൽ വെച്ച് ധീരജിനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയ വ്യക്തിയെ പാർട്ടി ഭാരവാഹിയാക്കിയതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.ALSO READ:വഴിയിൽ കിടന്ന് കിട്ടിയത് 11ഗ്രാമിന്റെ സ്വർണ്ണമാല; ഉടമയെ കണ്ടെത്തി തിരികെ നൽകി വയോധികതെരഞ്ഞെടുപ്പ് വിജയവും, യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതുമാണ് കോൺഗ്രസിനെ ഇത്തരം തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെങ്കിൽ, ജനവിധി കൊലപാതകിയെ വിശുദ്ധനാക്കുന്നില്ല. കോൺഗ്രസിന്റെ ഈ “കൊലപാതകി വാഴ്ത്തലിന്” വരും ദിവസങ്ങളിൽ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പോസ്റ്റിന്റെ പൂർണരൂപംധീരജ് രാജേന്ദ്രൻ എന്ന മിടുക്കനായ എസ്എഫ്ഐ നേതാവിനെ ഒറ്റ കുത്തിനു ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കൊലപ്പെടുത്തിയ നിഖിൽ പൈലി എന്ന കൊലപാതകിയെ. ഇടുക്കി ഡിസിസി മെമ്പർ ആയി നോമിനേറ്റ് ചെയ്തിരിക്കുകയാണ്.തിരഞ്ഞെടുപ്പ് വിജയവും, തങ്ങളുടെ പുതിയ സർക്കാരുമാണ് കോൺഗ്രസ്സിനെ ഇത്തരം തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെങ്കിൽ.ജനവിധി കൊലപാതകിയെ വിശുദ്ധനാക്കുന്നില്ല. കോൺഗ്രസ്സിന്റെ ഈ കൊലപാതകിയുടെ വാഴ്ത്തലിനു കനത്ത വില നൽകേണ്ടി വരും. കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു ഈ അധമ സംഘത്തിനെതിരെ, ഈ ദുഷ്ചെയ്തിക്കെതിരെ. ജനങ്ങൾ ഇതെല്ലാം കാണുന്നു, തളിപ്പറമ്പിലെ അദ്വൈതത്തിൽ ഇതെല്ലാം കണ്ടും കേട്ടും വേദനിക്കുന്ന ധീരജിന്റെ മാതാപിതാക്കളുടെ വേദനയ്ക്ക് നിങ്ങൾ ആഴം കൂട്ടുന്നു.മാപ്പില്ല കോൺഗ്രസ്സേ നിങ്ങൾക്ക്.The post ‘കോൺഗ്രസ്സിന്റെ ഈ കൊലപാതകിയുടെ വാഴ്ത്തലിന് കനത്ത വില നൽകേണ്ടി വരും’; നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയതിൽ കോൺഗ്രസിനെതിരെ പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.