മക്ക | തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും ഹജ്ജ്, ഉംറ സ്ഥിരം സമിതിയുടെ ചെയര്‍മാനും മക്ക അമീര്‍ ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്‍ ഈ വര്‍ഷത്തെ ഹജ്ജ് സീസണിലെ പ്രവര്‍ത്തന പദ്ധതികള്‍ അവലോകനം ചെയ്തു.ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരെ സേവിക്കുന്നതിനുള്ള സന്നദ്ധത ഉറപ്പ് വരുത്തുന്നതിനായി മക്കയിലെയും ഹജ്ജിന് സാക്ഷ്യം വഹിക്കുന്ന പുണ്യസ്ഥലങ്ങളിലും പര്യടനങ്ങളെക്കുറിച്ച് മക്ക ഡെപ്യൂട്ടി അമീര്‍ സഊദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ വിശദീകരിച്ചുഹാജിമാരുടെ സേവനങ്ങള്‍ക്കായി പ്രവര്‍ത്തന രംഗത്തുള്ള പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും ,തീര്‍ത്ഥാടകര്‍ രാജ്യത്ത് എത്തിയത് മുതല്‍ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നത് വരെയുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും , ഹാജിമാരുടെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഏകോപനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു