കേരളത്തിൽ എസ്ഐആർ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാനൊരുങ്ങുന്നതായി ആരോപിച്ച് സർക്കാരിനെതിരെ വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് ആദർശ് എം സജി. സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്.പശ്ചിമ ബംഗാളിൽ എസ്ഐആർ നടപടിയുടെ ഭാഗമായി ലക്ഷക്കണക്കിന് വോട്ടർമാർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ നടപടിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ പിന്നീട് പ്രധാന സ്ഥാനത്തേക്ക് നിയമിച്ചതായും അദ്ദേഹം പോസ്റ്റിൽ പരാമർശിക്കുന്നു.also read:കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയെ തകർത്ത് തിരുവനന്തപുരംകേരളത്തിലും സമാന സാഹചര്യമാണ് രൂപപ്പെടുന്നതെന്നാണ് ആദർശ് എം സജിയുടെ ആരോപണം. എസ്ഐആർ വിഷയത്തിൽ മുൻപ് ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്ന കോൺഗ്രസ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകൾ ഇപ്പോൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുൻപ് നടന്ന ചില കൂടിക്കാഴ്ചകളും പിന്നീട് വന്ന നിയമനങ്ങളും സംശയങ്ങൾക്ക് ഇടയാക്കുന്നതായും അദ്ദേഹം പോസ്റ്റിൽ പറയുന്നു. സർക്കാരിന്റെ സമീപനത്തെയും പുതിയ രാഷ്ട്രീയ ബന്ധങ്ങളെയും ചോദ്യം ചെയ്താണ് കുറിപ്പ് അവസാനിക്കുന്നത്.ആദർശ് എം സജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഉദ്ധിഷ്‌ട കാര്യത്തിന് ഉപകാരസ്‌മരണ “കൾ”!പശ്ചിമ ബംഗാളിൽ 90 ലക്ഷം വോട്ടർമാരെയാണ് “SIR” വഴി വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയത്. “ജീവിച്ചിരിപ്പുണ്ടെങ്കിലും നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ല” എന്ന് പറഞ്ഞാണ് ഇവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇതിൽ 31.1 ലക്ഷം പേർ മുസ്ലിം മതവിശ്വാസികളായിരുന്നു. ഈ നടപടിക്ക് നേതൃത്വം നൽകിയ ചീഫ് ഇലക്ഷൻ ഓഫീസർ മനോജ് കുമാർ അഗർവാളിനെ ബിജെപിയുടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കേരളത്തിലും സമാനമായ വാർത്തകൾ വരുന്നത്.കേരളത്തിൽ “SIR” നടപ്പിലാക്കാൻ ബിജെപി സർക്കാർ നിയോഗിച്ച ഡോ. രത്തൻ യു. കെൽക്കറെ, കേരള മുഖ്യമന്ത്രി ശ്രീ. വടശ്ശേരി ദാമോദരൻ സതീശൻ തന്റെ സെക്രട്ടറിയായി നിയമിക്കാൻ പോകുന്നു എന്നതാണ് ആ വാർത്ത.കേരളത്തിൽ SIR നടപ്പിലാക്കുന്നത് പിണറായി വിജയനാണ് എന്ന് പറഞ്ഞ് ലീഗും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ചേർന്ന് നടത്തിയ ദുഷ്പ്രചാരണങ്ങൾ ഈ അവസരത്തിൽ നമ്മൾ മറന്നു കൂടാ. ഇന്ന് ബിജെപിക്ക് കേരളത്തിൽ അവരുടെ ഇംഗിതങ്ങൾ നടപ്പിലാക്കാൻ, കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് മുഖ്യമന്ത്രിയായ, സംഘപരിവാർ വിധേയനായ വടശ്ശേരി സതീശനെ ലഭിച്ചിരിക്കുന്നു!തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ്, മെയ് 1-ന് തന്നെ ഇതിന്റെ പ്രതിഫലനങ്ങൾ നമ്മൾ കണ്ടതാണ്. ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹം മംഗലാപുരത്തേക്ക് പറക്കുന്നു. അവിടെ വെച്ച് NDA നേതാക്കളുമായി “ചർച്ച”, വടശ്ശേരിയുടെ ഭാഷയിൽ പറഞ്ഞാൽ “ഡീൽ”. പിന്നീട് ബിജെപിയുടെ ബിസിനസ് പങ്കാളികളായ അദാനി ഗ്രൂപ്പിന്റെ നേതൃത്വവുമായും ചർച്ചകൾ നടത്തി. എറണാകുളത്ത് നിന്ന് മംഗലാപുരം വരെ ചാർട്ടേഡ് വിമാനത്തിൽ പോകണമെങ്കിൽ ഏകദേശം 4 മുതൽ 7 ലക്ഷം രൂപ വരെയാണ് ചെലവ്. എന്തൊക്കെ ഡീലുകളായിരിക്കും അവിടെ നടന്നിട്ടുണ്ടാവുക?അധികാരമേറ്റ തൊട്ടുപിന്നാലെ, മുൻ ഗവർണർ ആരിഫ് ഖാന്റെ നിയമോപദേശകനായിരുന്ന അഡ്വ. ജാജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി UDF സർക്കാർ നിയമിച്ചു. ‘മറുനാടൻ മലയാളി’ എന്ന മഞ്ഞ ചാനലിലെ മുൻ എഡിറ്റർ റോയി മാത്യുവിനെ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായും നിയമിച്ചു.നിങ്ങൾക്കാർക്കും ഇപ്പോഴും സംശയം തോന്നിയില്ലല്ലോ, അല്ലേ? ഇതാണ് ‘ടീം യുഡിഎഫ്’. സംഘപരിവാറും, ജമാഅത്തെ ഇസ്ലാമിയും, എസ്.ഡി.പി.ഐയും, മറുനാടൻ മലയാളിയും, കുത്തക കോർപ്പറേറ്റുകളും, കള്ളക്കച്ചവടക്കാരും, നാട്ടിലെ അരാജകശക്തികളും, വലതുപക്ഷ ശക്തികളും, അധർമ്മ മാധ്യമപ്രവർത്തകരും ചേരുന്ന ഒരു കൂട്ടായ്മ! അതിന് അവർ ഇട്ടിരിക്കുന്ന പേരാണ് ‘ടീം യുഡിഎഫ്’.-ആദർശ് എം സജിThe post ‘കേരളത്തിൽ ബിജെപിയുടെ ഇംഗിതങ്ങൾ നടപ്പിലാക്കാൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് മുഖ്യമന്ത്രിയായ വടശ്ശേരി സതീശനെ ലഭിച്ചിരിക്കുന്നു’, പോസ്റ്റുമായി ആദർശ് എം സജി appeared first on Kairali News | Kairali News Live.