കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് നൽകി മാതൃകയായി കുഞ്ഞുകുഞ്ഞമ്മ. പെരുമ്പെട്ടി കോട്ടാങ്ങൽ ചുങ്കപ്പാറ പി. ഒ യിൽ പെരുന്തോട്ടുകാവിൽ വീട്ടിൽ കുഞ്ഞുകുഞ്ഞമ്മ ആണ് ചുങ്കപ്പാറ ജംഗ്ഷനിൽ നിന്നും കളഞ്ഞു കിട്ടിയ 11ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മാലയുടെ ഉടമയെ കണ്ടെത്തി. മാല ലഭിച്ച കുഞ്ഞുകുഞ്ഞമ്മയെ കൊണ്ടുതന്നെ ഉടമയ്ക്ക് തിരികെ മാല നൽകി.ALSO READ:ചീഫ് ഇലക്ടറൽ ഓഫീസറുടെ നിയമനം; നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടിയെന്ന് സിപിഐഎംഇന്ന് രാവിലെ ആയിരുന്നു സംഭവം.സ്വകാര്യബാങ്കിൽ പണയം വച്ചിരുന്ന സ്വർണ്ണമാല ഇന്ന് തിരികെ എടുത്ത് മടങ്ങുന്ന സമയമാണ് ചുങ്കപ്പാറ ജംഷനിൽവച്ച് മാലയുടെ ഉടമയായ സുജാ ബാബുവിന്റെ കയ്യിൽ നിന്നും റോഡിൽ വീണ് നഷ്ടപ്പെട്ടതും തുടർന്ന് കുഞ്ഞുകുഞ്ഞമ്മയ്ക്ക് റോഡിൽ കിടന്ന ഈ മാല ലഭിച്ചതും. പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെ SI മാരായ ഷിജു, ബോസ്, ഉണ്ണികൃഷ്ണൻ, സി പി ഒമാരായ അലക്സ് , രതീഷ് , അനന്തു, അഷ്ഫാക് എന്നിവർ ചേർന്നാണ് മാല സ്റ്റേഷനിൽ ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ അതിന്റെ ഉടമയെ കണ്ടെത്തി തിരികെ നൽകാൻ സഹായിച്ചത്.The post വഴിയിൽ കിടന്ന് കിട്ടിയത് 11ഗ്രാമിന്റെ സ്വർണ്ണമാല; ഉടമയെ കണ്ടെത്തി തിരികെ നൽകി വയോധിക appeared first on Kairali News | Kairali News Live.