മോഹൻലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കാൻ നടക്കുന്ന, ബി ഉണ്ണികൃഷ്ണനെയും ഉദയ്കൃഷ്ണയെയും അപർണ ബാലമുരളിയെയും മുതൽ കണ്ണിൽ കണ്ടവരെ എല്ലാം ഇരട്ട പേരിട്ടു പരിഹസിച്ച് ആക്ഷേപിക്കുന്ന,അതുവഴി, അവരെ സോഷ്യൽ മീഡിയ ബുള്ളിയിങ്ങിനു ഇട്ടുകൊടുക്കുന്ന, സോഷ്യൽ മീഡിയ പോലൊരു ഇടത്ത് യാതൊരു സംസ്കാരവുമില്ലാതെ, അധ്യാപനം എന്ന തന്റെ പ്രൊഫഷനോട് പോലും ഒട്ടും നീതിപുലർത്താതെ അശ്ലീലം പറഞ്ഞു നടക്കുന്ന, ഒരു പ്രത്യേകതരം മനുഷ്യൻ,അശ്വന്ത് കൊക്ക് 🤡 പൊളിറ്റിക്കലി ഒട്ടും കറക്റ്റ് അല്ലാത്ത ഇയാളെ, വീഡിയോ പ്രസന്റേഷനിലെ വ്യത്യസ്ത ഒന്നുകൊണ്ടുമാത്രം വലിയൊരു വിഭാഗം കേൾക്കുന്നു, കാണുന്നു... എന്നാൽ, ഇങ്ങേര് ചെയ്യുന്നതിന്റെ 1% വിമർശനമോ ഹേറ്റൊ തിരിച്ചു കിട്ടിയാലോ?അവിടെ തീർന്നു, പിന്നെ കീലേരി അച്ചു നാലെണ്ണം വിട്ട് കൊടുങ്ങല്ലൂർ പാട്ട് പാടിയിറങ്ങും.🤡 മുൻപ് അഖിൽ മാരാറുമായും, ഇപ്പോൾ മാധവ് സുരേഷ് ആയും ഉണ്ടായ controversies തുടങ്ങുമ്പോഴെ അയാൾക്ക് ട്രിഗ്ഗറാകുന്നു. നിലയില്ലാതെ പേ പിടിച്ച പോലെ ആർത്ത് അട്ടഹസിക്കുന്നു 🤮 ചുരുക്കിപ്പറഞ്ഞാൽ അയാളെ വിമർശിച്ചാൽ, അശ്വന്ത് കൊക്ക് എന്ന പേരെടുത്താൽ പിന്നെ അറഞ്ചും പുറഞ്ചം തെറി വിളിച്ച് ഫ്രസ്റ്റ്ട്രെഷൻ തീർക്കുന്ന അവസ്ഥ... ഇയാളുടെ സോഷ്യൽ മീഡിയ ജേർണി തന്നെ,അശ്ലീലവും പരിഹാസവും ആരാഷ്ട്രീയതകളും മുതൽമുടക്കിട്ട "കു കു ച്ച" പോലൊരു നാലാംകിട പേജ് വഴിയാണ്, പിന്നെ, ഇന്നത്തെ ആറാട്ടണ്ണന്റെയും അലിൻ ജോസ് പെരേരയുടെയും അന്നത്തെ വേർഷൻ ആയും പിന്നീട് സിനിമ റിവ്യൂ + കു കു ച്ച ഏർപ്പാട് കൂടി ഒരുമിപ്പിച്ച നിരൂപണ സ്റ്റൈലായും...ആൾക്കൂട്ട താല്പര്യങ്ങളെ കണക്കിലെടുത്തുള്ള നിരൂപണവും, പിന്നെ നേരത്തെ പറഞ്ഞ പരിഹാസ ആക്ഷേപ കോമാളിത്തരങ്ങളും, ഇഷ്ട്ടപെടുന്നവരും അല്ലാത്തവരും ഉണ്ടാകും, അയാൾ നല്ലത് പറഞ്ഞ എല്ലാ സിനിമകളും നല്ലതാണെന്നോ, തിരിച്ചോ ഒരഭിപ്രായം എനിക്ക് ഇല്ല.. ( ഇയാളുടെ എന്നല്ല ഞാൻ അടക്കം സിനിമാഭിപ്രായം പങ്ക് വെക്കുന്ന ഒരാളുടെയും വാക്കല്ല അവസാന വാക്ക് )എന്നാൽ, സകലതും ഇരുന്ന് വിമർശിക്കുന്നവർ , അത് ഒരുനാൾ തിരിച്ചു കേൾക്കേണ്ടി വരുമ്പോൾ കുറച്ചു സംയമനം പാലിക്കണം. കേൾക്കണം, മറുപടി മാന്യമായ് പറഞ്ഞു വെക്കാൻ സാധിക്കണം.