തിരുവനന്തപുരം| ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉള്‍പ്പെടെ ആറ് പേരെ മാറ്റി. അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായാണ് നിയമിച്ചത്. പി വിഷ്ണുരാജാണ് കണ്ണൂരിലെ പുതിയ കലക്ടര്‍.എം എസ് മാധവിക്കുട്ടിയെ കോഴിക്കോട് കലക്ടറായി മാറ്റി. ഗതാഗത സ്പെഷല്‍ സെക്രട്ടറിയായിരുന്ന പി ബി നൂഹിനെ ജി എസ് ടി കമ്മീഷണറായി നിയമിച്ചു.എ നിസാമുദ്ദീന്‍ പത്തനംതിട്ടയുടെ പുതിയ ജില്ലാ കലക്ടറാകും. കെ സുധീര്‍ ആണ് പാലക്കാട്ടെ പുതിയ കലക്ടര്‍. ഷാജി വി നായര്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. കൊല്ലം കലക്ടറായി ആനി ജൂല തോമസിനെയും നിയമിച്ചു. പട്ടീല്‍ അജിത് ഭഗവത് റാവുവിനെ ധനകാര്യ സെക്രട്ടറിയായും, രത്തന്‍ ഖേല്‍ക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും നിയമിച്ചു.Content Highlights:The Kerala government has executed a major reshuffle within the IAS cadre, transferring six district collectors among other top officials. Kannur Collector Arun K Vijayan has been reassigned as the Director of the Industries Department, with P Vishnuraj taking over his position in Kannur. In other key appointments, M S Madhavikutty becomes the Kozhikode Collector, E Nizamuddin takes charge in Pathanamthitta, and Rathan Khelkar has been named the Secretary to the Chief Minister.