ഹാജിമാര്‍ നാളെ മിനായിലേക്ക്; ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തിങ്കളാഴ്ച്ച തുടക്കമാകും

Wait 5 sec.

മക്ക |  ഖലീലുല്ലാഹി ഇബ്റാഹീം നബി (അ) മിന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ)മിന്റെയും ത്യാഗ സ്മരണകള്‍ ഒരിക്കല്‍ കൂടി പുതുക്കി അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ ഹാജിമാര്‍ഖുദൂമിന്റെ ത്വവാഫ് പൂര്‍ത്തിയാക്കി തല്‍ബിയ്യത്തിന്റെ മന്ത്രങ്ങള്‍ ഉരുവിട്ട് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മിനായിലെത്തിച്ചേരുന്നതോടെ തമ്പുകളുടെ നഗരി ശുഭ്രവസ്ത്രധാരികളാല്‍ നിറയും മൂന്നര കിലോമീറ്റര്‍ നീളത്തിലും ആറര കിലോമീറ്റര്‍ ചുറ്റളവിലും സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ ഹറമിന്റെ സമീപപ്രദേശമാണ് മിനാ നഗരി. ഈ വര്ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നത് വരെ ഹാജിമാര്‍ കഴിയുന്നതും മിനാതാഴ്വാരയിലായിരിക്കും . യൗമുത്തര്‍വിയ ദിനമായ ദുല്‍ഹിജ്ജ എട്ടിന് (മെയ് 25 തിങ്കളാഴ്ച്ച) അറഫാ സംഗമത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായി മുഴുവന്‍ ഹാജിമാരും മിനയിലെത്തിച്ചേരും. ളുഹര്‍, അസര്‍, മഗ്രിബ്, ഇശാ, സുബഹി നിസ്‌കാരങ്ങള്‍ മിനായില്‍ വെച്ച് നിര്‍വ്വഹിക്കും. ഒരു ദിനം മുഴുവന്‍ ഖുര്‍ആന്‍ പാരായണത്തിലും,മറ്റ് ഇബാദത്തിലും കഴിയുന്ന ഹാജിമാര്‍ തങ്ങളുടെ മനസ്സും ശരീരവും പാകപ്പെടുത്തിയാണ് മിനായില്‍ നിന്നും ചൊവ്വാഴ്ച്ച പുലര്‍ച്ചെ മുതല്‍ ദേശ, ഭാഷാ, വര്‍ണ വ്യത്യാസങ്ങളില്ലാതെ ഒരേ മനസ്സോടെയുള്ള പ്രാര്‍ഥനയാണ് ലബ്ബൈക്കയുടെ മന്ത്രധ്വനികള്‍ ഉരുവിട്ട് അറഫാ ലക്ഷ്യമാക്കി നീങ്ങും തീര്‍ത്ഥാടകര്‍ക്ക് മികച്ച സുരക്ഷ നല്‍കുന്നതിന്റ ഭാഗമായി ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യ ഭൂമിയുടെ നിയന്ത്രണം പൂര്‍ണ്ണമായും സൈന്യം ഏറ്റെടുത്ത് കഴിഞ്ഞു . തീര്‍ഥാടകരുടെ നീക്കം നിയന്ത്രിക്കുക, മക്കയിലേക്കും മിനയിലേക്കുമുള്ള ഗതാഗതം സുഗമമാക്കുക, തീരദേശ, വ്യോമ നിരീക്ഷണം നടത്തുക, അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യസഹായവും രക്ഷാപ്രവര്‍ത്തനവും നല്‍കുക എന്നിവയാണ് സൈന്യത്തിന്റെ പ്രധാന ചുമതലകള്‍. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അത്യാധുനിക കവചിത വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍, റോബോട്ടിക് സംവിധാനങ്ങള്‍ എന്നിവയും ഇതിനകം സജ്ജമായികഴിഞ്ഞു,സഊദി ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലാണ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തീര്‍ത്ഥാടക സംഘളുടെ ഗ്രൂപ്പിംഗ് നിരീക്ഷിക്കുന്നതിനും,ഹജ്ജ് ക്യാമ്പുകളില്‍ ആഗമന -നിര്‍ഗമന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഈ വര്ഷം മുതല്‍ ടെന്റുകളില്‍ പുതിയ ഇലക്ട്രോണിക് സംവിധാനങ്ങളും ,തീര്‍ത്ഥാടനകാലത്ത് മികച്ച സുഖസൗകര്യങ്ങളും കടുത്ത ചൂടില്‍ നിന്ന് ആശ്വാസവും നല്‍കുകയെന്ന ലക്ഷ്യത്തോടെ ടെന്റുകളില്‍ 45,600 എയര്‍ കണ്ടീഷണറുകള്‍ക്ക് പകരം ഓസ്ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത നൂതനവും ഉയര്‍ന്ന കാര്യക്ഷമതയുള്ളതുമായ കൂളിംഗ് യൂണിറ്റുകളും,കൂടാതെ 30,000-ത്തിലധികം അഗ്‌നിശമന സ്പ്രിംഗളറുകള്‍ ,തീര്‍ത്ഥാടകരുടെ ചലനവും സുരക്ഷയും നിരീക്ഷിക്കുന്ന 3,000-ത്തിലധികം നിരീക്ഷണ ക്യാമറകള്‍,മാര്‍ഗ്ഗനിര്‍ദ്ദേശ പ്രഖ്യാപനങ്ങള്‍ക്കും അടിയന്തര അലേര്‍ട്ടുകള്‍ക്കുമായി 12,000-ത്തിലധികം സ്പീക്കറുകള്‍,ടെന്റുകള്‍ തണുപ്പിക്കുന്ന 15,000-ത്തിലധികം എയര്‍ കണ്ടീഷനിംഗ്, വെന്റിലേഷന്‍ യൂണിറ്റുകളും ഇതിനകം സ്ഥാപിച്ചിട്ടുണ്ട് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഹജ്ജിനായി പുണ്യഭൂമിയിലെത്തിക്കഴിഞ്ഞു. മദീനയിലുള്ള ഹാജിമാരും ഇതിനകം മക്കയിലെത്തിച്ചേര്‍ന്നിട്ടുണ്ട്