അബുദാബി | ജിസിസിയിലെ ലുലു സ്റ്റോറുകളില്‍ ലുലു മാംഗോ മാനിയ്ക്ക് തുടക്കമായി. 85ലധികം മാമ്പഴ വൈവിധ്യങ്ങളും, വിഭവങ്ങളുമാണ് ലുലു മാംഗോ മാനിയയില്‍ അവതരിപ്പരിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, അപ്പേഡ സെക്രട്ടറി ഡോ സുധാന്‍ഷു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ ലുലു മാംഗോ മാനിയയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കേരളം അടക്കം ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നുള്ള മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഗുജറാത്തിലെ ജുനഗഢില്‍ നിന്നുള്ള, ‘മാമ്പഴങ്ങളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന ജിഐ ടാഗുള്ള കേസര്‍ മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധത്തിന്റെ ആഴംവിളിച്ചോതുന്നത് കൂടിയാണിത്. യുഎഇ സന്ദര്‍നത്തിനിടെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കേസര്‍ മാമ്പഴങ്ങളുടെ മേന്മ വലിയ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, അല്‍ഫോണ്‍സോ, ബദാമി, നീലം, മല്‍ഗോവ തുടങ്ങി വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.ഇന്ത്യയും യുഎഇയും തമ്മിലുള്ള മികച്ച വാണിജ്യബന്ധത്തിന്റെ പ്രതിഫലനമാണ് ലുലു മാംഗോ മാനിയയെന്നും, ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ലുലു നല്‍കിവരുന്ന പിന്തുണ മാതൃകാപരമെന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലയ്ക്കും കയറ്റുമതി രംഗത്തിന് മികച്ച ഉണര്‍വേകുന്നതാണ് ഇത്തരം ഫെസ്റ്റുകളെന്നും അദേഹം പറഞ്ഞു. നയതന്ത്ര ബന്ധങ്ങള്‍ ഊഷ്മളമാക്കുവാന്‍ മാമ്പഴങ്ങള്‍ വരെ വലിയ പങ്കാണ് വഹിക്കുന്നതെന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തെ പ്രതിപാദിച്ച് അദേഹം ചൂണ്ടികാട്ടി.ഇന്ത്യന്‍ ഉതപന്നങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഏറ്റവും മികച്ച പിന്തുണയാണ് ലുലു നല്‍കുന്നതെന്ന് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. 23ആം വര്‍ഷമാണ് മാംഗോ ഫെസ്റ്റിവല്‍ ലുലു സംഘടിപ്പിക്കുന്നതെന്നും ഇത്തവണ 3,200 ടണ്‍ മാമ്പഴങ്ങളാണ് ജിസിസിയില്‍ ലുലു ലഭ്യമാക്കുന്നതെന്നും അദേഹം വ്യക്തമാക്കി.ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയാണ് ലുലു മാംഗോ ഫെസ്റ്റിലൂടെ ലഭിക്കുന്നതെന്നും ലുലു അപ്പേഡ സെക്രട്ടറി ഡോ. സുധാന്‍ഷു പറഞ്ഞു.