മലപ്പുറം | അറഫാദിനത്തിന്റെ ഭാഗമായി മലപ്പുറം സ്വലാത്ത് നഗറില്‍ ബുധനാഴ്ച (മേയ് 26) അറഫാദിന ആത്മീയ സംഗമവും പ്രാര്‍ഥനാ സദസ്സും നടക്കും. ളുഹര്‍ നിസ്‌കാരാനന്തരം മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, അദ്കാറുകള്‍, സ്വലാത്ത്, പ്രാര്‍ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥന സംഘടിപ്പിക്കും. വൈകുന്നേരം ആറിന് സമാപിക്കുന്ന പരിപാടിയില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. മക്കയില്‍ നിന്നും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈന്‍ മുഖേന പ്രാര്‍ഥന നടത്തും. പരിപാടിയില്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, ശൗക്കത്തലി സഖാഫി മണ്ണാര്‍ക്കാട്, ദുല്‍ഫുഖാര്‍ അലി സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.രാവിലെ 10 മുതല്‍ മഅ്ദിന്‍ കാമ്പസില്‍ വനിതാ വിജ്ഞാന വേദിയും നടക്കും. മഅ്ദിന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് ഉത്‌ബോധനം നടത്തും. സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.