കശ്മീരിലെ ഗുൽമാർഗ് ഗൊണ്ടോളയിൽ കേബിൾ കാറുകൾ പൊടുന്നനെ നിശ്ചലമായതോടെ 300 ഓളം വിനോദ സഞ്ചാരികൾ ആകാശത്ത് കുടുങ്ങി. സാങ്കേതിക തകരാറുണ്ടായതിനെ തുടർന്നാണ് സംഭവം. പിന്നാലെ അടിയന്തര സംഘങ്ങൾ കയറുകളും ഗോവണിയും ഉപയോഗിച്ച് കേബിൾ കാറുകളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി.ഒന്നിലധികം ചെയർ കാറുകൾക്കുള്ളിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ സൈന്യം, ജമ്മു കശ്മീർ പൊലീസ്, അർദ്ധസൈനിക സേനകൾ, സിവിൽ ഡിഫൻസ് ടീമുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ മൾട്ടി ഏജൻസിയാണ് പുറത്തെത്തിച്ചത്. ജമ്മു കശ്മീരിലെ ഗുൽമാർഗിലെ മഞ്ഞുമൂടിയ കൊടുമുടികളിലൂടെയുള്ള മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ടുള്ള കേബിൾ കാർ യാത്രയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്. സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് സന്ദർശകർ മണിക്കൂറുകളോളമാണ് ആകാശത്ത് കുടുങ്ങിയത്.ALSO READ: ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി, പരുക്ക് പേടിയിൽ മെസിവടക്കൻ കശ്മീരിലെ പ്രമുഖ ടൂറിസ്റ്റ് റിസോർട്ടായ ഗുൽമാർഗ് ഗൊണ്ടോള സർവീസിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സാങ്കേതിക തകരാർ സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സർവീസിന്റെ ആദ്യഘട്ടത്തിലായിരുന്നു ഇത്. ഗുൽമാർഗ് ബൗളിൽ നിന്ന് കാങ്‌ഡോരി വരെ നീളുന്നതാണ് ഗൊണ്ടോളയുടെ ആദ്യ ഘട്ടം. രണ്ടാം ഘട്ടം ഏകദേശം 4,000 മീറ്റർ ഉയരത്തിലുള്ള അഫർവത് കൊടുമുടി വരെ നീളുന്നു.സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കേബിൾ കാർ പ്രൊജക്ടായി കണക്കാക്കപ്പെടുന്ന ഗുൽമാർഗ് ഗൊണ്ടോള, കശ്മീരിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ്. 13,000 അടിയിലധികം ഉയരത്തിൽ മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെ വിശാലമായ കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാനാകും.The post കശ്മീരിൽ കേബിൾ കാറുകൾ ആകാശത്ത് നിശ്ചലമായി; കുടുങ്ങിയ 300 ഓളം പേരെ രക്ഷപ്പെടുത്തി appeared first on Kairali News | Kairali News Live.