മാമ്പഴ സീസണിൽ വീട്ടിലുണ്ടാക്കാൻ പറ്റുന്ന നല്ല അസ്സൽ റെസിപ്പി പറഞ്ഞുതരാം. മറ്റൊന്നുമല്ല, മാംഗോ പുഡിങ് തന്നെ! ഇപ്പോൾ എല്ലാ വീട്ടിലും സുലഭമായി ഉണ്ടാകുന്ന ഒന്നാകും മാങ്ങകൾ. നല്ല പഴുത്ത മാങ്ങ ഉപയോഗിച്ച് എളുപ്പത്തിൽ മാംഗോ പുഡിങ് തയ്യാറാക്കാം. റെസിപ്പി താഴെ:ആവശ്യമായ സാധനങ്ങൾമാങ്ങ: (നന്നായി പഴുത്തത് 2 എണ്ണം)പാൽ: ഒന്നര കപ്പ് (തിളപ്പിച്ചാറിയതോ പാസ്ചറൈസ്ഡ് ചെയ്തതോ എടുക്കാം)കോൺഫ്ലോർ: 4 ടേബിൾ സ്പൂൺഉപ്പ്: ആവശ്യത്തിന്തയ്യാറാക്കുന്ന വിധംആദ്യം മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് പഞ്ചസാരയും പാലും (ഒന്നേ കാൽ കപ്പ് മാത്രം) ചേർത്ത് ഒട്ടും കഷ്ണങ്ങളില്ലാതെ നന്നായി ബ്ലെൻഡ് ചെയ്ത് മാറ്റിവയ്ക്കാം. ഇനി ബാക്കിയുള്ള കാൽ കപ്പ് പാലിൽ കോൺഫ്ലോർ ചേർത്ത് കട്ടകളൊന്നുമില്ലാതെ കലക്കിയെടുക്കണം.പുഡിങ് സെറ്റ് ചെയ്യാനുള്ള പാത്രത്തിലോ മോൾഡിലോ അല്പം എണ്ണയോ ബട്ടറോ പുരട്ടി മാറ്റിവെക്കണം. ശേഷം ഒരു നോൺ സ്റ്റിക് പാൻ സ്റ്റൗവിൽ വെച്ച് മാങ്ങ മിശ്രിതം ഒഴിക്കാം. ഇത് തുടർച്ചയായി ഇളക്കി തിളപ്പിക്കുക. തീ മീഡിയം ഫ്ലെയിമിൽ ആയിരിക്കണം. തിളച്ചു തുടങ്ങുമ്പോൾ കോൺഫ്ലോർ കലക്കിയത് അല്പാല്പമായി ഒഴിക്കാം. കൈ വിടാതെ വേഗത്തിൽ ഇളക്കി കൊടുക്കണം. ഇല്ലെങ്കിൽ കട്ട പിടിച്ചേക്കും. കോൺഫ്ലോറിന്റെ പച്ചമണം മാറുന്നത് വരെ മീഡിയം-ലോ ഫ്ലെയിമിൽ രണ്ട് മിനിറ്റ് നേരം തുടർച്ചയായി ഇളക്കുക.ALSO READ: പഴുത്ത നേന്ത്രപ്പഴം ഉണ്ടോ? ടേസ്റ്റി പലഹാരം വീട്ടിലുണ്ടാക്കാം ഈസിയായിഅവസാനമായി സ്റ്റൗ ഓഫ് ചെയ്ത ശേഷം രണ്ട് നുള്ള് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി ഈ മിശ്രിതം തയ്യാറാക്കി വെച്ചിരിക്കുന്ന മോൾഡിലേക്ക് ഒഴിച്ച് പാത്രം ഒന്ന് തട്ടി കൊടുക്കുക. എയർ ബബിൾസ് കളയാനായാണ് ഇങ്ങനെ ചെയ്യുന്നത്. ചൂടാറിയ ശേഷം ഇത് അടച്ച് ഫ്രിഡ്ജിൽ കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂർ വെച്ച് തണുപ്പിച്ച് സെറ്റ് ചെയ്തെടുത്താൽന നല്ല ടേസ്റ്റി പുഡിങ് റെഡി. തണുപ്പിക്കാൻ ഫ്രീസറിൽ അല്ല വയ്ക്കേണ്ടതെന്ന് ശ്രദ്ധിക്കണം.The post മാമ്പഴക്കാലത്ത് ‘മാംഗോ പുഡിങ്’ ഉണ്ടാക്കാതെ എങ്ങനെ ശരിയാകും! appeared first on Kairali News | Kairali News Live.