പത്തനംതിട്ട മെഴുവേലി പുന്നക്കുളഞ്ഞിയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിയായ രാഹുൽ എം രാജൻ ആണ് മരിച്ചത്. 37 വയസ്സായിരുന്നു. പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ പതിനൊന്ന് കെ.വി വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ആണ് മരണം.Also read: ബംഗാളിൽ സിപിഐഎം ശക്തമായി തിരിച്ചുവരുന്നു, കേരളത്തിലെയടക്കം തെരഞ്ഞെടുപ്പ് വിലയിരുത്തി: എം എ ബേബിഷോക്കേറ്റ ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ യുവാവിനെ കുളനടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മറ്റു നടപടികൾക്ക് ശേഷം വീട്ടിലെത്തിക്കും. സംസ്കാരം അടക്കമുള്ള മറ്റു ചടങ്ങുകളുടെ തീയതി പിന്നെ അറിയിക്കും.to be updated…The post പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.