സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്സ് ഹൈദരാബാദ് ക്രിക്കറ്റ് ടീമിന്റെ സഹഉടമ കാവ്യ മാരന്റെയും വിവാഹവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഇരുവരും ഈ വർഷം അവസാനം വിവാഹിതരാകാൻ പോകുന്നു എന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്പെയിനിൽ വച്ചായിരിക്കും ഇരുവരുടെയും വിവാഹമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.അനിരുദ്ധും കാവ്യയും തമ്മിലുള്ള സൌഹൃദവും പ്രണയവും സംബന്ധിച്ച വാർത്തകൾ മുൻപും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. പല പൊതുപരിപാടികളിലും ഐപിഎൽ സ്റ്റേഡിയങ്ങളിലെ ഗാലറികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് നേരത്തെ തന്നെ ആരാധകർക്കിടയിൽ സംശയങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അടുത്തിടെ യുകെ ആസ്ഥാനമായുള്ള ഒരു ട്രാവൽ വ്ലോഗർ പങ്കുവെച്ച വീഡിയോയാണ് ഈ ചർച്ചകൾ വീണ്ടും സജീവമാക്കിയത്.ഫിലിമിബീറ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഇരു കുടുംബങ്ങളും ചേർന്ന് ഈ വർഷം അവസാനം സ്പെയിനിൽ വച്ച് പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചതായാണ് വിവരം. ഇതിന് ശേഷം ചെന്നൈയിൽ വച്ച് സിനിമ-കായിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർക്കായി വമ്പൻ റിസപ്ഷനും ഒരുക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് അനിരുദ്ധിന്റെയോ കാവ്യ മാരന്റെയോ കുടുംബങ്ങളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.The post അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; വിവാഹം സ്പെയിനിൽ? appeared first on ഇവാർത്ത | Evartha.