‘അസോസിയേഷന്‍ ഓഫ് എല്‍ഡേഴ്സ്’ വാര്‍ഷിക കുടുംബസംഗമം

Wait 5 sec.

കോഴിക്കോട് | ‘അസോസിയേഷന്‍ ഓഫ് എല്‍ഡേഴ്സ്’ (കാലിക്കറ്റ് നോര്‍ത്ത്) വാര്‍ഷിക കുടുംബസംഗമം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ മോഹനന്‍ പുത്തഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.പടുവാട്ട് ബാലകൃഷ്ണന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി എം കുട്ടപ്പന്‍ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. രമേഷ് മൊകവൂരിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ചന്ദ്രശേഖരന്‍ സ്വാഗതവും എന്‍ പി സച്ചിദാനന്ദന്‍ നന്ദിയും പറഞ്ഞു.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി എ ഗ്രേഡ് ജേതാവായ നേഹ പ്രജീഷ് അവതരിപ്പിച്ച കേരളനടനവും അരങ്ങേറി.