ബോക്സോഫീസ് തൂക്കി ‘അതിരടി’; ഇതുവരെ വാരിക്കൂട്ടിയത് എത്ര?

Wait 5 sec.

നവാഗതനായ അരുണ്‍ അനിരുദ്ധന്റെ സംവിധാനത്തിൽ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘അതിരടി’ ബോക്സോഫീസിൽ മികച്ച വിജയം നേടി മുന്നേറുന്നു. സിനിമയുടെ ആഗോള കളക്ഷന്‍ 60 കോടി പിന്നിട്ടിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രം 30 കോടിയിലേറെ കളക്ഷനാണ് ചിത്രം വാരിക്കൂട്ടിയത്.റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴേക്ക് ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസറായി അതിരടി മാറിക്കഴിഞ്ഞു. ഓവര്‍സീസ് മാര്‍ക്കറ്റിലും ചിത്രം ഗംഭീര പ്രകടനമാണ് നടത്തിയതെന്നാണ് വിവരം. മെയ് 14നാണ് ആഗോള റിലീസായി ചിത്രത്തിന്റെ മലയാളം പതിപ്പെത്തിയത്. ആദ്യദിനം ആഗോള തലത്തില്‍ 13 കോടി രൂപ നേടാൻ അതിരടിക്കായി. ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ നാലാമത്തെ ആഗോള ഓപ്പണിങ്ങാണിത്. മെയ് 22നാണ് സിനിമയുടെ തമിഴ് പതിപ്പ് തിയേറ്ററുകളിൽ എത്തിയത്.ALSO READ: മാത്യുവിന്റെ പുതിയ ചിത്രം ഒടിടിയിലേക്കെത്തുന്നു; തിയേറ്ററിൽ കാണാൻ പറ്റാത്തവർക്കിനി വീട്ടിൽ കാണാംറിയ ഷിബു, സരിന്‍ ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ജിയോ ബേബി, വിനീത് തട്ടില്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തിയ അതിരടിയിൽ സം​ഗീത സംവിധായകൻ ഷാന്‍ റഹ്‌മാനും നിർണായക വേഷത്തിലുണ്ട്. ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ് നിർമാണം. സമീര്‍ താഹിറും ടൊവിനോ തോമസും സഹനിർമാതാക്കളാണ്.The post ബോക്സോഫീസ് തൂക്കി ‘അതിരടി’; ഇതുവരെ വാരിക്കൂട്ടിയത് എത്ര? appeared first on Kairali News | Kairali News Live.