കോയമ്പത്തൂർ തൊണ്ടമുത്തൂരിനടുത്ത് പ്രണയാഭ്യർഥന നിരസിച്ച യുവതിയുടെ വീട്ടിലേക്ക് മണ്ണെണ്ണ നിറച്ച കുപ്പികൾ എറിഞ്ഞ് ആക്രമണം നടത്തിയ നാല് പേർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. യുവതിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. തമിഴ്നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 31-ലധികം ക്രിമിനൽ കേസുകൾ ഉള്ള കാർത്തിക് എ. മാരിയപ്പൻ ആണ് ആക്രമണത്തിന് പിന്നിൽ.കാർത്തിക് യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി.ഇന്നലെ വൈകുന്നേരം കാർത്തിക്കും മൂന്ന് സുഹൃത്തുക്കളും ബൈക്കുകളിൽ യുവതിയുടെ വീട്ടിലെത്തി. വീടിന് പുറത്തുനിന്നിരുന്ന യുവതിയുടെ പിതാവിനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ കൈവശം കൊണ്ടുവന്ന മണ്ണെണ്ണ നിറച്ച കുപ്പികൾ വീട്ടിലേക്ക് എറിഞ്ഞു.Also Read: കൈരളി ടിവിക്ക് അഭിമാനം; സനോജ് സുരേന്ദ്രന് ജവഹർ പുരസ്കാരം!കുപ്പികളിൽ ഒന്ന് വീടിന്റെ പോർട്ടിക്കോ ഭാഗത്തെ ഷൂ സ്റ്റാൻഡിലേക്ക് പതിച്ചതോടെ തീപിടിത്തമുണ്ടായി. അവിടെയുണ്ടായിരുന്ന ക്യാൻവാസ് ഷൂസ് കത്തി നശിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കാർത്തിക് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികൾക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.Bomb thrown at woman’s house in revenge for rejection of loveThe post പ്രണയം നിരസിച്ചതിന് പ്രതികാരം; യുവതിയുടെ വീട്ടിലേക്ക് ബോംബ് എറിഞ്ഞ് ആക്രമണം appeared first on Kairali News | Kairali News Live.