മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം ജവഹർ കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ജവഹർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമരംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്ക് കൈരളി ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് സനോജ് സുരേന്ദ്രനും പുരസ്കാരത്തിന് അർഹനായി. മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എം.ഹുസൈൻ ജിഫ്രി തങ്ങൾ ചെയർമാനും, സെയ്ദ് സബർമതി, മുഹമ്മദ് ആസിഫ്, അനുജ.എസ്, ദുനുംസ് പേഴുംമൂട് തുടങ്ങിയവർ അംഗങ്ങളുമായിട്ടുള്ള ജൂറി കമ്മിറ്റിയാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം മുൻമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പിജെ ജോസഫിനും മികച്ച നിയമസഭാ സമാജികളുള്ള പുരസ്കാരം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനും അർഹനായി. മാധ്യമരംഗത്തെ മികവിന് ബിദിൻ എം. ദാസ് (ബ്യൂറോ ചീഫ്,ഏഷ്യാനെറ്റ് കോട്ടയം),മഹേഷ് മഹിപാല്‍ ( ചീഫ് റിപ്പോർട്ടർ, റിപ്പോർട്ടർ ടിവി),ടോബി ജോൺസൺ ( ബ്യൂറോ ചീഫ്, 24 ന്യൂസ്, കോട്ടയം),വൈശാഖ് കോമാട്ടിൽ (ബീറോ ചീഫ്, ബിഗ് ടിവി, കൊച്ചി),ബി ശ്രീരാജ് (സബ് എഡിറ്റർ ന്യൂസ് മലയാളം 24 x 7), ജി. ശ്രീജിത്ത് (സ്പെഷ്യൽ കറസ്പോൺഡന്റ്, ന്യൂസ് 18 കേരള , കോട്ടയം),സുധീഷ് എം എസ് (സീനിയർ ക്യാമറാമാൻ , മാതൃഭൂമി ന്യൂസ് ) ,വിഷ്ണു പുതുശ്ശേരി ( ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് മീഡിയവൺ പത്തനംതിട്ട),മിഥുൻ അയ്യപ്പൻ, (സീനിയർ റിപ്പോർട്ടർ, ജനം ടിവി) ബൈജു ഭാസി , (ബ്യൂറോ ചീഫ്, മംഗളം കൊച്ചി) തുടങ്ങിയവർക്കും പുരസ്കാരം ലഭിക്കും.Also read:പത്തനംതിട്ടയിൽ വീടിന് മുകളിൽ കയറിയ യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചുനെഹ്റു വിൻ്റെ ചരമദിനമായ 2026 മെയ് 27 ബുധനാഴ്ച വൈകുന്നേരം 4.30 ന് കോട്ടയത്ത് നാഗമ്പടം ഹോട്ടൽ സീസർ പാലസിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്,ചീഫ് വിപ്പ് അപു ജോൺ ജോസഫ് തുടങ്ങിയവർ പുരസ്ക്കാര സമർപ്പണം നടത്തുമെന്ന് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് പൂവച്ചൽ സുധീർ അറിയിച്ചു. ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി, ജില്ലയിലെ എംഎൽഎമാർ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്,നഗരസഭ ചെയർമാൻ തുടങ്ങിയവർ പങ്കെടുക്കും.proud moment for Kairali TV; Sanoj Surendran receives Jawahar Award!The post കൈരളി ന്യൂസിന് അഭിമാനം; സനോജ് സുരേന്ദ്രന് ജവഹർ പുരസ്കാരം! appeared first on Kairali News | Kairali News Live.