സമീകൃത ആഹാരമായാണ് പാലിനെ കണക്കാക്കുന്നത്. നിരവധി പോഷകഗുണങ്ങളാണ് പാലിൽ അടങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ ദിവസവും പാൽ കുടിക്കണമെന്ന് പല ആരോഗ്യവിദഗ്ദരും നിർദ്ദേശിക്കാറുണ്ട്. ആരോഗ്യസ്ഥിതി പരിശോധിച്ചതിനുശേഷമായിരിക്കണം ഈ തീരുമാനം എടുക്കേണ്ടത്.പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി പോലുള്ള ധാരാളം അവശ്യ പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണസാധനങ്ങളിൽ പലതിലും മായം ചേർക്കുന്നുവെന്ന വാർത്ത നമ്മൾ സ്ഥിരവും കേൾക്കുന്നതാണ്. എന്നാൽ പാലിൽ മായം ചേർക്കുന്നത് എങ്ങനെ കണ്ടുപിടിക്കും. പാലിൽ വിവിധ തരത്തിലുള്ള മായം കലർന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്. പാലിന്റെ ശുദ്ധതയും മായം കലർന്നതല്ലെന്നും ഉറപ്പുവരുത്താൻ ചില എളുപ്പവഴികൾ അറിഞ്ഞാലോ.also read:എബോളയെ കോവിഡ് പോലെ ഭയക്കണോ? അറിയാം ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾവെള്ളമാണ് പാലിൽ ഏറ്റവും കൂടുതൽ ചേർക്കപ്പെടുന്ന സാധാരണ മായം. പാലിൽ അമിത അളവിൽ വെള്ളം ചേർക്കുന്നത് പാലിന്റെ കട്ടി കുറയ്ക്കാനും പോഷകഗുണം കുറയാനും കാരണമാകും. യൂറിയയും പാലിൽ സാധാരണ ചേർക്കാറുള്ള മറ്റൊരു മായമാണ്. പാൽ കൊഴുപ്പുളളതാക്കാനും വെളുത്ത നിറം വർദ്ധിപ്പിക്കാനും വേണ്ടിയാണ് ഇത്തരത്തിൽ യൂറിയ ചേർക്കുന്നത്. പാലിലെ യൂറിയയുടെ അംശം അൾസർ, ക്ഷീണം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ദ‍ർ പറയുന്നത്.പാലിൽ വെള്ളം ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ വൃത്തിയായ ഉണങ്ങിയ ഒരു സ്റ്റീൽ പാത്രം എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി പാൽ ഒഴിച്ചശേഷം ചരിച്ചു പിടിക്കുക. പാൽ പതുക്കെ വെള്ളക്കറയോടെ ഒഴുകുകയാണെങ്കിൽ അതിൽ വെള്ളം ചേർത്തിട്ടില്ലെന്ന് വിശ്വസിക്കാം. അതല്ല പാൽത്തുള്ളി വേഗത്തിൽ വെള്ളക്കറയില്ലാതെ ഒഴുകിയാൽ അതിൽ വെള്ളം ചേർത്തിട്ടുണ്ടെന്നും മനസിലാക്കാവുന്നതാണ്.The post സ്ഥിരവും വാങ്ങുന്നത് ശുദ്ധമായ പാലാണോ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കബളിപ്പിക്കപ്പെടാതിരിക്കാം appeared first on Kairali News | Kairali News Live.