മുന്‍ കോഴിക്കോട് മേയര്‍ ടി പി ദാസന്‍ അന്തരിച്ചു

Wait 5 sec.

കോഴിക്കോട് | കോഴിക്കോട്ടെ മുതിര്‍ന്ന സി പി എം നേതാവും മുന്‍ കോര്‍പ്പറേഷന്‍ മേയറുമായ ടി പി ദാസന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സി പി എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കായിക മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ്.