കാസർഗോഡ്ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ

Wait 5 sec.

കാസർഗോഡ് ബെള്ളൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെള്ളൂർ പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീനയെയാണ് വീട്ടിനോട് ചേർന്നുള്ള ഷെഡിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Also Read: തൃശ്ശൂരിലെ ക്ഷേത്രമോഷണ പരമ്പരയ്ക്ക് വിരാമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ സൈനുദ്ധീനും സെറീനക്കും കുട്ടികളില്ല.ഇതിൻ്റെ പേരിൽ ഭർതൃവീട്ടുകാർ സെറീനയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ കുടുംബത്തിൻ്റെ ആരോപണം. മറ്റുള്ളവർക്ക് മുന്നിൽ വെച്ചും അപമാനിക്കാറുണ്ടെന്നും മാനസിക പീഡനം സഹിക്കാതായതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹത ഉണ്ടെന്നു ചൂണ്ടിക്കാണിച്ച് സെറീനയുടെ ബന്ധുക്കൾ ആദൂർ പോലീസിൽ പരാതി നൽകി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് നടത്തി ബന്ധുക്കൾക്ക് കൈമാറി.The post കാസർഗോഡ് ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ appeared first on Kairali News | Kairali News Live.