സൗദിയിൽ കടുത്ത ചൂടും പൊടിക്കാറ്റും മഴയും; രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്ന് അനുഭവപ്പെടുന്ന കാലാവസ്ഥ ഇങ്ങനെ

Wait 5 sec.

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കടുത്ത ചൂടും ശക്തമായ പൊടിക്കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.കിഴക്കൻ പ്രവിശ്യയിൽ ചൂട് ക്രമാതീതമായി ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, ഹാഇൽ, തബൂക്ക്, മദീന, മക്ക എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റും അത് വഴി അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.അതേസമയം കടുത്ത ചൂടിനിടയിലും ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നീ പ്രദേശങ്ങളിലെ മലയോര മേഖലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.അബഹ, അൽ-ബാഹ, അൽ-സൂദ, ജിസാൻ, ത്വാഇഫ് എന്നീ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. എന്നാൽ രാജ്യത്തിന്റെ മധ്യ, കിഴക്കൻ, വടക്കൻ മേഖലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടിയും മൂടൽമഞ്ഞും നിറഞ്ഞ അവസ്ഥ തുടരും.രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത് അൽ-അഹ്സ, റൗദത്ത് അൽ-തൻഹാത്, അൽ-ദഹ്ന മരുഭൂമി, അൽ-സമ്മാൻ എന്നീ പ്രദേശങ്ങളിലാണ്—48 ഡിഗ്രി സെൽഷ്യസ്.മറ്റ് പ്രധാന നഗരങ്ങളിലെ താപനില, ദമ്മാം: 46 ഡിഗ്രി സെൽഷ്യസ്, റിയാദ്: 43 ഡിഗ്രി സെൽഷ്യസ്, മക്ക: 41 ഡിഗ്രി സെൽഷ്യസ് താഴെ പറയുന്ന പ്രകാരമാണ്:The post സൗദിയിൽ കടുത്ത ചൂടും പൊടിക്കാറ്റും മഴയും; രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്ന് അനുഭവപ്പെടുന്ന കാലാവസ്ഥ ഇങ്ങനെ appeared first on Arabian Malayali.