പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് എന്ന് സിപിഐഎം കേരള. ഡീലുണ്ടാക്കിയവരോട് ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ പറയാനുള്ളൂ എന്നും ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രം ഈ പ്രസ്ഥാനത്തിനില്ലെന്നും സിപിഐഎം കേരള പങ്കുവച്ച പോസ്റ്റിൽ പറയുന്നു. പിണറായിയെയും ഈ പ്രസ്ഥാനത്തെയും കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണിത്. ഇതിനെതിരായി കേരളം പ്രതിഷേധിക്കുകയാണ് എന്നും പോസ്റ്റിൽ പറയുന്നു.ALSO READ: വി ഡി സതീശൻ സവർക്കറുടെ മുന്നിൽ കുനിഞ്ഞതുപോലെ പിണറായി വിജയൻ മുട്ടുമടക്കില്ല: എ എ റഹീംപോസ്റ്റിന്റെ പൂർണരൂപംഡീലുണ്ടാക്കിയവരേ… ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു. ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രം ഈ പ്രസ്ഥാനത്തിനില്ലെന്നും നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. പിണറായിയെയും ഈ പ്രസ്ഥാനത്തെയും കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണിത്. ഇതിനെതിരായി കേരളം പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്തെ സഖാവ് പിണറായി വിജയൻ്റെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള സഖാക്കൾ തുടരുകയാണ്.The post ‘ഡീലുണ്ടാക്കിയവരേ, ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളൂ’; ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രം ഈ പ്രസ്ഥാനത്തിനില്ലെന്ന് സി പി ഐ എം കേരള appeared first on Kairali News | Kairali News Live.