ആക്രമണങ്ങൾ ആ ശരീരത്തിനും മനസ്സിനും പുതിയ കാര്യമല്ല ;പരാജയപ്പെട്ടില്ല പിൻവാങ്ങിയില്ല :അശോകൻ ചരുവിൽ

Wait 5 sec.

പിണറായി വിജയന് നേരേയുള്ള രാഷ്ട്രീയ പകപോക്കലിനെതിരെ എഴുത്തുകാരൻ അശോകൻ ചരുവിൽ. ആക്രമണങ്ങൾ അദ്ദേഹത്തിൻ്റെ മനസിനും ശരീരത്തിനും പുതിയ കാര്യമല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യയിലെ ജനനേതാരക്കളിൽ ആർഎസ് എസിനെതിരെ ഏറ്റവും ശക്തമായി പോരാടിയത് പിണറായി വിജയനാണ്.തെരഞ്ഞെടുപ്പിന് മുന്നേ ഈ റെയ്ഡ് നടത്തിയാൽ അത് തങ്ങൾക്കെതിരെ നീങ്ങുമെന്ന ബോധ്യമാണ് അന്ന് അതിന് മുതിരാതിരിക്കാൻ കാരണമായത്. അടിയന്തിരാവസ്ഥയിൽ യുവ എം എൽ എ ആയിരിക്കെ അന്നത്തെ അഭ്യന്തരമന്ത്രി ലോക്കപ്പിലിട്ട് ആ ശരീരത്തിന്മേൽ തൻ്റെ പക തീർത്തിട്ടുള്ളതാണെന്നും എന്നിട്ടും പരാജയപ്പെട്ടിട്ടോ പിൻവാങ്ങിയിട്ടോ ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.Also read: വി ഡി സതീശൻ സവർക്കറുടെ മുന്നിൽ കുനിഞ്ഞതുപോലെ പിണറായി വിജയൻ മുട്ടുമടക്കില്ല: എ എ റഹീംഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംസംഘപരിവാറിനും മോഡിക്കും അവരുടെ രാഷ്ടീയോപകരണമായി മാറിയ ഇഡിക്കും പിണറായി വിജയനോടുള്ള ശത്രുതയുടെ കാരണം കേരളത്തിലെ ജനങ്ങൾക്കറിയാം. ഇന്ത്യയിലെ ജനനേതാക്കളിൽ ആഎസ്എസിനെ ഏറ്റവും അചഞ്ചലമായി നിരന്തരം ശക്തമായി എതിർത്തിട്ടുള്ളത് അദ്ദേഹമാണ്. ജനരോഷം തങ്ങൾക്കെതിരാവും, തെരത്തെടുപ്പിൽ അത് പ്രതിഫലിക്കും എന്നതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയായിരിക്കെ അവർ അദ്ദേഹത്തിനെതിരെ നടപടിയുമായി വരാഞ്ഞത്.ഇപ്പോൾ കേരളത്തിൽ കക്ഷിവ്യത്യാസമില്ലാതെ ജനങ്ങളുടെ വലിയ പ്രതിഷേധമാണ് നാടൊട്ടുക്കും ഉയരുന്നത്.(തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ റെയ്‌ഡെങ്കിൽ എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ ജയിച്ചേനെ എന്നു ഞാൻ കരുതുന്നു.)ആക്രമണങ്ങൾ ആ ശരീരത്തിനും മനസ്സിനും പുതിയ കാര്യമല്ല. അടിയന്തിരാവസ്ഥയിൽ യുവ എം.എൽ.എ. ആയിരിക്കെ അന്നത്തെ അഭ്യന്തരമന്ത്രി ലോക്കപ്പിലിട്ട് ആ ശരീരത്തിന്മേൽ തൻ്റെ പക തീർത്തിട്ടുള്ളതാണ്.എന്നിട്ടും പരാജയപ്പെട്ടില്ല.പിൻവാങ്ങിയില്ല.സഖാവെ, അഭിവാദ്യങ്ങൾThe post ആക്രമണങ്ങൾ ആ ശരീരത്തിനും മനസ്സിനും പുതിയ കാര്യമല്ല ;പരാജയപ്പെട്ടില്ല പിൻവാങ്ങിയില്ല :അശോകൻ ചരുവിൽ appeared first on Kairali News | Kairali News Live.